ബീഫ് കൈവശം വെച്ചന്നാരോപണം; മധ്യപ്രദേശില്‍ മുസ്ലീം കുടുംബത്തെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ഗോരക്ഷകര്‍ ‘ജയ് ശ്രീറാം’ നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചു - News4Max

Breaking

Post Top Ad

Saturday, 25 May 2019

ബീഫ് കൈവശം വെച്ചന്നാരോപണം; മധ്യപ്രദേശില്‍ മുസ്ലീം കുടുംബത്തെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ഗോരക്ഷകര്‍ ‘ജയ് ശ്രീറാം’ നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചു

മോദി തരംഗത്തില്‍ കേവലഭൂരിപക്ഷവും കടന്ന് വീണ്ടും അധികാരമേല്‍ക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. എന്നാല്‍ അതിന് മുമ്പേ വീണ്ടും ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം തുടങ്ങിക്കഴിഞ്ഞു. ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം.

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് ഇവരെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും വലിയ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന് ശേഷം ആക്രമികള്‍ ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു. കുടുംബത്തെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കൂടെയുണ്ടായിരുന്ന സ്ത്രീയെ യുവാക്കളെക്കൊണ്ട് ചെരിപ്പ് കൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയില്‍ ഇവര്‍ മര്‍ദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. എന്നാല്‍ ആളുകള്‍ ഇത് നോക്കി നല്‍ക്കുകയാണ് ചെയ്യുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മോദിയുടെ വോട്ടര്‍മാര്‍ എങ്ങനെയാണ് മുസ്ലിംങ്ങളെ സമീപിക്കുന്നതെന്ന് എന്നതിന്റെ തെളിവാണ് കഴിഞ്ഞ സംഭവമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ കുറിച്ചു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2X8d0Gm
via IFTTT

No comments:

Post a Comment

Post Bottom Ad

Pages