നമിച്ചു; വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരുമായി വന്ന സ്‌കൂട്ടര്‍ കണ്ട് കൈകൂപ്പി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ - News4Max

Breaking

Post Top Ad

Saturday, 25 May 2019

നമിച്ചു; വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരുമായി വന്ന സ്‌കൂട്ടര്‍ കണ്ട് കൈകൂപ്പി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരേയും വഹിച്ചു വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാര്‍. ഫോര്‍ട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് സംഭവം. നാല് കുട്ടികളുമായി ഹെല്‍മറ്റ് വെയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു വരികയായിരുന്നു മധ്യവയസ്‌കന്‍. ഈ കാഴ്ച കണ്ട വിനോദ് കുമാര്‍ ആദ്യമൊന്ന് കൈകൂപ്പി. പിന്നെ പിഴ ചുമത്തി.

വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തി നിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വെയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്.

സമീപമുണ്ടായിരുന്നവരാണ് എം.വി.ഐയുടെ കൈകൂപ്പല്‍ ക്യാമറയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ ഫോട്ടോ. പരിശോധനയില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി.

ഫോട്ടോ ശ്രദ്ധയില്‍ പെട്ട മേലധികാരികളും അഭിനന്ദിക്കുകയാണ് ചെയ്തത്. വ്യത്യസ്തമായ വാഹന പരിശോധന എന്ന രീതിയിലാണ് പ്രചരിക്കുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2K3lB9s
via IFTTT

No comments:

Post a Comment

Post Bottom Ad

Pages