ഏകദിനത്തില്‍ നിന്ന് വിരമിച്ച് എട്ടു വര്‍ഷം; ഇന്ന് വീണ്ടും ഇംഗ്ലണ്ടിനായി കളത്തില്‍ - News4Max

Breaking

Post Top Ad

Sunday, 26 May 2019

ഏകദിനത്തില്‍ നിന്ന് വിരമിച്ച് എട്ടു വര്‍ഷം; ഇന്ന് വീണ്ടും ഇംഗ്ലണ്ടിനായി കളത്തില്‍

സതാംടൺ: ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ് പോൾ കോളിങ്വുഡ്. എട്ടു വർഷം മുൻപ് 2011-ൽ ഏകദിന ടീമിൽ നിന്ന് കോളിങ്വുഡ് വിരമിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും അദ്ദേഹത്തിന് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങേണ്ടി വന്നു. 43-കാരനായ കോളിങ്വുഡ് ഇംഗ്ലണ്ട് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ്. ശനിയാഴ്ച സതാംടണിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരേ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിലാണ് അദ്ദേഹത്തിന് പകരക്കാരനായി ഇറങ്ങേണ്ടി വന്നത്. മത്സരത്തിനിടെ ബൗളർ മാർക്ക് വുഡിന് പരിക്കേറ്റതോടെയാണ് കോളിങ്വുഡിന് പകരക്കാരനായി കളത്തിലിറങ്ങേണ്ടി വന്നത്. മത്സരത്തിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റെടുത്ത വുഡിന് തന്റെ നാലാം ഓവർ എറിയുന്നതിനിടെയാണ് പരിക്കേൽക്കുന്നത്. പിന്നാലെ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്ന ജോഫ്ര ആർച്ചർ കളത്തിലിറങ്ങി. എന്നാൽ ഫീൽഡിങ്ങിനിടെ ആർച്ചർക്കും പരിക്കേറ്റു. ഇതോടെയാണ് കോളിങ്വുഡിന് പകരക്കാരനായി ഫീൽഡ് ചെയ്യേണ്ടി വന്നത്. Content Highlights:world cup 2019 england assistant coach paul collingwood forced to take field

from sports rss feed http://bit.ly/2JE6LHd
via IFTTT

No comments:

Post a Comment

Post Bottom Ad

Pages