പന്തില്‍ കൃത്രിമം കാണിക്കാന്‍ സണ്‍സ്‌ക്രീന്‍, സിപ്പ്; ഇംഗ്ലീഷ് താരത്തിന്റെ വെളിപ്പെടുത്തല്‍ - News4Max

Breaking

Post Top Ad

Sunday, 26 May 2019

പന്തില്‍ കൃത്രിമം കാണിക്കാന്‍ സണ്‍സ്‌ക്രീന്‍, സിപ്പ്; ഇംഗ്ലീഷ് താരത്തിന്റെ വെളിപ്പെടുത്തല്‍

ലണ്ടൻ: ഓസീസ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടൽ വിവാദത്തിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ. റിവേഴ്സ് സ്വിങ് ലഭിക്കുന്നതിനായി സൺസ്ക്രീൻ ലോഷനുകൾ, മിന്റ്, ട്രാക്ക്സ്യൂട്ടിന്റെ സിപ്പ് എന്നിവ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചിരുന്നുവെന്നാണ് ഇംഗ്ലണ്ട് താരമായിരുന്ന മോണ്ടി പനേസർ വെളിപ്പെടുത്തിയിരിക്കുന്നത്. ദ ഫുൾ മോണ്ടി എന്ന തന്റെ പുസ്തകത്തിലാണ് മുൻ താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 2006 - 2013 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനായി 50 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് മോണ്ടി പനേസർ. തങ്ങളെല്ലാവരും പന്തിന്റെ അവസ്ഥ മാറ്റാനായി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. റിവേഴ്സ് സ്വിങ് ലഭിക്കുന്നതിനായാണ് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നത്. റിവേഴ്സ് സ്വിങ്ങിന് മത്സരഫലത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമായിരുന്നു. ഇംഗ്ലണ്ട് ടീമിലെത്തിയപ്പോൾ തന്റെ പ്രധാന ജോലി സീമർമാർക്കായി ഇത്തരത്തിൽ പന്ത് ഒരുക്കലായിരുന്നുവെന്നും പനേസർ പറയുന്നു. തങ്ങൾക്കൊപ്പം പന്തെറിയണമെങ്കിൽ വിയർപ്പുള്ള കൈ കൊണ്ട് പന്തിന്റെ തിളക്കമേറയ ഭാഗത്ത് സ്പർശിക്കരുതെന്ന് സഹബൗളർമാർ പറഞ്ഞിരുന്നു. ഓപ്പണിങ് ബൗളറായ ജെയിംസ് ആൻഡേഴ്സൺ പന്ത് എപ്പോഴും ഉണങ്ങിയ അവസ്ഥയിലായിരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പനേസറിന്റെ പുസ്തകത്തിലുണ്ട്. പന്തിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന പരമ്പരയിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ഓസ്ട്രേലിയൻ ടീം അംഗങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്ക് ലഭിച്ചിരുന്നു. അതേസമയം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലോ പനേസറുടെ ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല. Content Highlights:monty panesar admits to ball tampering in his book the full monty

from sports rss feed http://bit.ly/2K3Z1NP
via IFTTT

No comments:

Post a Comment

Post Bottom Ad

Pages