ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് - News4Max

Breaking

Post Top Ad

Sunday, 26 May 2019

ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒരു വര്‍ഷം കുമാറിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു. എയര്‍പോര്‍ട്ട് മാര്‍ഗ്ഗമോ തുറമുഖം വഴിയോ അദ്ദേഹം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ സിബിഐക്ക് കൈമാറണമെന്നും ലുക്ക് ഔട്ട് നോട്ടീസില്‍ നിര്‍ദേശം ഉണ്ട്.

കഴിഞ്ഞ ദിവസം രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. നിയമനടപടികളുമായി സിബിഐയ്ക്ക് മുമ്പോട്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സിബിഐ വാദം. ഇത് മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റ തീരുമാനമായിരുന്നു.

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. 2014ല്‍ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്‍ക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2X7Sm92
via IFTTT

No comments:

Post a Comment

Post Bottom Ad

Pages