തിരുവനന്തപുരം: പുതിയ കേന്ദ്രമന്ത്രിസഭയിൽ സി.വി ആനന്ദബോസ് മന്ത്രിയാകാൻ സാധ്യത. നരേന്ദ്ര മോദിയുടെ 2022 ഓടെ എല്ലാവർക്കും പാർപ്പിടം എന്ന ബൃഹദ് പദ്ധതിയുടെ പ്രധാന ആസൂത്രകൻ കൂടിയായ സി.വി ആനന്ദബോസിന്റെ പേര് പരിഗണിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. സഹമന്ത്രിസ്ഥാനമോ സ്വന്ത്രചുമതലയുള്ള മന്ത്രിസ്ഥാനമോ നൽകിയേക്കുമെന്നാണ് സൂചന. നിലവിൽ മോദി സർക്കാരുമായി സഹകരിച്ച് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് ആനന്ദ ബോസ്.ചീഫ് സെക്രട്ടറി തസ്തികയിൽ നിന്ന് വിരമിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെ സ്ഥാപനങ്ങളുടെ ചെയർമാൻ, സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാലു തവണ യു.എന്നിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരവും ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ സ്പെഷ്യൽ ഹാബിറ്റാറ്റ് അവാർഡും ജവഹർലാൽ നെഹ്റു ഫെലോഷിപ്പും ഉൾപ്പെടെ ദേശീയവും അന്തർദേശീയവുമായ 26 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ എല്ലാവർക്കും വീട് പദ്ധതി ആവിഷ്കരിക്കപ്പെട്ടത് നിർമിതി കേന്ദ്രയുടെ ചിലവ് കുറഞ്ഞ വീട് നിർമ്മാണ പദ്ധതിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ പല നയരൂപീകരണങ്ങളിലും ആനന്ദ ബോസ് പങ്കാളിയായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇടപെടാറില്ലെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. content highlights: Ananda Bose may get a berth in NDA government
from mathrubhumi.latestnews.rssfeed http://bit.ly/2HV7Maq
via IFTTT
Post Top Ad
Monday, 27 May 2019
സി.വി ആനന്ദബോസ് കേന്ദ്രമന്ത്രിയാകാന്‍ സാധ്യത
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment