ജോയേട്ടനായി ജയസൂര്യ വീട്ടിലെത്തി; ജീവിതത്തെ ജയിച്ചുതുടങ്ങിയെന്ന് വിഘ്‌നേശ് - News4Max

Breaking

Post Top Ad

Saturday, 25 May 2019

ജോയേട്ടനായി ജയസൂര്യ വീട്ടിലെത്തി; ജീവിതത്തെ ജയിച്ചുതുടങ്ങിയെന്ന് വിഘ്‌നേശ്

കോഴിക്കോട്: ആ നിമിഷത്തെ എന്ത് പറഞ്ഞ് സന്തോഷിപ്പിക്കണമെന്ന് വിഘ്നേശിനറിയില്ല. കാരണം കാലം കാത്ത് വെച്ച ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ഓർക്കാപ്പുറത്ത് സംഭവിച്ച ദുരന്തം വരുത്തിവെച്ച ബാക്കിപത്രം ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും നടൻ ജയസൂര്യയെ കണ്ടപ്പോൾ വിഘ്നേശ് എല്ലാം മറന്നു. നിശ്ചയ ദാർഢ്യം കൊണ്ട് ജീവിതം തിരിച്ച് പിടിക്കാൻ തുടങ്ങിയ വിഘ്നേശിന് പാതി ജയിച്ച സന്തോഷം. വർഷങ്ങൾക്ക് മുമ്പ് വാഹനാപകടം സംഭവിച്ച് ജീവിതം നഷ്ടമാകുമെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചുവന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ വിഘ്നേശിന്റെ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. എം.ടിയുടേത് അടക്കമുള്ള നിരവധി സിനിമകളിൽ ബാലതാരമായും അല്ലാതേയും തിളങ്ങി സിനിമാ മോഹം ആവോളം മനസ്സിൽ വെച്ച് ബോക്സിങ്ങിനേയും ഡാൻസിനേയും സ്നേഹിച്ച് പാറിപ്പറന്ന് നടന്ന ഒരു ചെറുപ്പക്കാരനെ അപകടം അപ്പാടെ തകർക്കുകയായിരുന്നു. അവിടെ നിന്നായിരുന്നു ഉയിർത്തെഴുന്നേൽക്കൽ. അപ്പോഴും ജയസൂര്യയെ കാണുക എന്ന ആഗ്രഹമായിരുന്നു മനസ്സ് നിറയെ. ശനിയാഴ്ച കോഴിക്കോട്ടെത്തിയ ജയസൂര്യ അങ്ങനെ വിഘ്നേശിന്റെ വീട്ടിലെത്തി അവനേയും കുടുംബത്തേയും സന്ദർശിച്ചു. വിഘ്നേശിന്റെ ജിം ബോഡിയിൽ ഇടിക്കാൻ നോക്കിയ ജയസൂര്യയോട് ഞാനൊരു ബോക്സറാണെന്ന് ചിരിച്ച് കൊണ്ട്പറഞ്ഞ് വിഘ്നേശും ജയസൂര്യയും പിന്നെ ബോക്സിങ്ങിന്റേയും സിനിമയുടേയും കഥയിലേക്ക് പോയി. ജയസൂര്യയോടൊപ്പംചെറുപ്പത്തിൽ പ്ലയേഴ്സ് എന്ന സിനിമയിൽ അഭിനിയിച്ച കഥയും വിഘ്നേശ് കൂടിക്കാഴ്ചയിൽ പറഞ്ഞു. പക്ഷ അത് വിഘ്നേഷായിരുന്നുവെന്ന് അപ്പോൾ മാത്രമാണ് ജയസൂര്യ അറിഞ്ഞത്. ജയസൂര്യയും അല്ലുഅർജുനുമാണ് വിഘ്നേശിന്റെ പ്രിയതാരങ്ങൾ. ജയസൂര്യയുടെ എല്ലാ സിനിമകളും ആദ്യ ഷോ കാണും. അല്ലു അർജുന്റെ നൃത്തം പരിശീലിക്കാറുമുണ്ടായിരുന്നു. എന്നാൽ, അപകടത്തിനുശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് നൃത്ത പരിശീലനം നിർത്തിയിരിക്കുകയാണ് തലയ്ക്കേറ്റ ക്ഷതം മാസങ്ങളോളം ഓർമകളെ മായ്ച്ചുകളഞ്ഞു. അച്ഛനെയും അമ്മയെയും വരെ ഓർത്തെടുക്കാൻ പ്രയാസപ്പെട്ടു. അപ്പോഴും ഡാൻസും സിനിമയും ബോക്സിങ്ങും മാത്രം ഓർമയിൽ തങ്ങിനിന്നു. അങ്കമാലി ഫിസാറ്റിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ വിഘ്നേശ് ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഹരികുമാർ സംവിധാനം ചയ്ത പുലർവെട്ടം എന്ന സിനിമയിലെ പ്രധാനകഥാപാത്രമായ ബാലുവെന്ന കുട്ടിയായി അഭിനയിച്ചത് വിഘ്നേശാണ്. കുബേരനിൽ ദിലീപിന്റെ കൂടെയും അഭിനയിച്ചു. കുബേരനിൽ കൂടെ ബാലതാരമായി അഭിനയിച്ച കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യേയിലെ സൂപ്പർനായികയാണ്. മധുരനൊമ്പരക്കാറ്റ്, നമ്മൾ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലും ഇരുപതോളം ടി.വി.സീരിയലുകളിലും വിഘ്നേശ് അഭിനയിച്ചു. സിനിമാ മോഹവും ബോക്സിങ്ങും ഡാൻസുമെല്ലാം മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ടാണ് എല്ലാ ദുരന്തത്തിൽ നിന്നും കരകയറാനായതെന്ന് ജയസൂര്യ വിഘ്നേശിനോട് പറഞ്ഞു. സിനിമാ മോഹം വാഗ്ദാനം ചെയ്തില്ലെങ്കിലും എല്ലാ പിന്തുണയും നൽകുമെന്നും അവസരം വരുമ്പോൾ മറക്കില്ലെന്നും പറഞ്ഞാണ് ജയസൂര്യ മടങ്ങിയത്. Content Highlights:Actor Jayasurya Visits Vignesh

from mathrubhumi.latestnews.rssfeed http://bit.ly/2wlvA1T
via IFTTT

No comments:

Post a Comment

Post Bottom Ad

Pages