രാജസ്ഥാനില്‍ ഗര്‍ഭസ്ഥശിശുവിനെ അബോര്‍ഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് 16കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 26 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ അബോര്‍ഷന്‍ നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഹര്‍ജി സ്വീകരിച്ച കോടതി, ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. അബോര്‍ഷന്‍ പെണ്‍കുട്ടിക്ക് അപകടമുണ്ടാക്കുമോ എന്നറിയുന്നതിനായി വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു.
അതേ സമയം, പെണ്‍കുട്ടിയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചിരുന്നു. ഹര്‍ജി സ്വീകരിച്ച കോടതി അന്വേഷണത്തിനുത്തരവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വിവാഹിതയാണെന്ന് പോലീസ് കണ്ടെത്തുകയും പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
വെള്ളിയാഴ്ച പെണ്‍കുട്ടിക്കു വേണ്ടി ഹാജരായ രാജേന്ദ്ര സിങ് ചരണ്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നടത്താന്‍ നിയമപരമായി കഴിയുമെന്ന് കോടതിയില്‍ അറിയിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നടത്താമെന്ന് നിയമമുണ്ട്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2X5la29
via IFTTT
No comments:
Post a Comment