വിനയം ഭീരുത്വമായി കണക്കാക്കും ; ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ കരസേന - News4Max

Breaking

Post Top Ad

Tuesday, 26 February 2019

വിനയം ഭീരുത്വമായി കണക്കാക്കും ; ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ കരസേന

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പാകിസ്താന് ഇന്ത്യൻ വ്യോമസേന തിരിച്ചടി നൽകിയതിനു പിന്നാലെ ട്വിറ്ററിൽ ഹിന്ദി കവിത പങ്കുവെച്ച് ഇന്ത്യൻ സൈന്യം. ശത്രുവിന്റെ മുമ്പിൽ വിനീതരായി നിൽക്കുമ്പോൾ അവർ നിങ്ങളെ ഭീരുക്കളായി കണക്കാക്കും, പാണ്ഡവരെ കൗരവർ പരിഗണിച്ചതുപോലെ...എന്നു തുടങ്ങുന്ന കവിതാശകലമാണ് ഇന്ത്യൻ സൈന്യത്തിന്റെ എ ഡി ജി പി പബ്ലിക് ഇൻഫർമേഷൻ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ ശക്തമായ നിലയിലും വിജയസാധ്യതയുള്ളവരും ആകുമ്പോഴാണ് സമാധാന ചർച്ചകൾ സാധ്യമാവുകയെന്നും കവിതയിലെ വരികൾ പറയുന്നു. ഹിന്ദി കവി രാമധാരി സിങ്ങിന്റെ ദിനകർ എന്ന കവിതയിലേതാണ് ഈ വരികൾ. ഓൾവെയ്സ് റെഡി എന്ന ഹാഷ്ടാഗോടെയാണ് കവിതയിലെ വരികൾ പങ്കുവെച്ചിരിക്കുന്നത്. क्षमाशील हो रिपु-समक्ष तुम हुए विनीत जितना ही, दुष्ट कौरवों ने तुमको कायर समझा उतना ही। सच पूछो, तो शर में ही बसती है दीप्ति विनय की, सन्धि-वचन संपूज्य उसी का जिसमें शक्ति विजय की।#IndianArmy#AlwaysReady pic.twitter.com/bUV1DmeNkL — ADG PI - INDIAN ARMY (@adgpi) February 26, 2019 പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യൻ വ്യോമസേന ചൊവ്വാഴ്ച പുലർച്ചെ പാക് ഭീകര ക്യാമ്പുകൾക്കു നേരെ ആക്രമണം നടത്തിയത്. പുൽവാമയിൽ നടന്ന ചാവേറാക്രമണത്തിൽ നാൽപ്പത് സി ആർ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. content highights:army tweets poem after air strike on terror camp

from mathrubhumi.latestnews.rssfeed https://ift.tt/2NvBZ2b
via IFTTT

No comments:

Post a Comment

Post Bottom Ad

Pages