കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനത്തോടനുബന്ധിച്ച് ബിരുദ വിദ്യാർഥികൾക്കായി ധനുസ്സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. ബിരുദ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷത്തോളം സൗജന്യമായി നൽകുന്ന പരിശീലന പദ്ധതിയാണ് ധനുസ്സ്. ഇതിന്റെ സംസ്ഥാനത്തെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം മാർച്ച് രണ്ടാംതീയതി പത്ത് മണിക്ക് കോഴിക്കോട് പേരാമ്പ്രയിൽ നടക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കാണ് ധനുസ്സിലേക്ക് പ്രവേശനം. തുടർന്ന് ബിരുദ പഠനം പൂർത്തിയാക്കുന്ന മൂന്നാംവർഷം വരെ പരിശീലനം തുടരും. തിരഞ്ഞെടുക്കുന്ന 200 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുക. തിരഞ്ഞെടുക്കുന്നവർക്ക് പോഷകാഹാരം ഉൾപ്പെടെ സൗജന്യമായിരിക്കും.അവധി ദിവസങ്ങളിൽ പേരാമ്പ്ര സി.കെ.ജി കോളേജിൽ വെച്ചായിരിക്കും പരിശീലന പരിപാടി നടക്കുക. ഗവ. കോളേജിലെ അധ്യാപകർ പരിശീലനത്തിന് നേതൃത്വം നൽകും. സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖാന്തിരം ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് പേരാമ്പ്രയിലാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും വിജയകരമായാൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഓരോന്നിലും 40 വീതം വിദ്യാർഥികൾക്കാണ് പ്രവേശനമുണ്ടാവുക. പേരാമ്പ്ര കരിയർ ഡവലപ്മെന്റ് സെന്റർ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയുടെ മാർക്കും അടിസ്ഥാനമാക്കിയാണ് പ്രവേശനം. താൽപര്യമുള്ളവർക്ക് പേര്, വിലാസം, പഠിക്കുന്ന കോളേജ്, വിഷയം, പി.ജിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനം, വിഷയം, എസ്.എസ്.എൽ.സി, പ്ലസ്ടു, എന്നിവയുടെ മാർക്ക് മുതലായ വിവരങ്ങൾ അടങ്ങിയ സ്വയം തയ്യാറാക്കിയ അപേക്ഷ സെന്റർ മാനേജർ, കരിയർ ഡെവലപ്മെന്റ് സെന്റർ, മിനി സിവിൽ സ്റ്റേഷൻ പേരാമ്പ്ര, 673525 എന്ന വിലാസത്തിലോ cdc.perambra@gmail.com എന്ന ഇ.മെയിൽ വിലാസത്തിലോ cdc.perambraഫെയ്സ്ബുക്ക് ലിങ്കിലൂടെയോ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 04962615500 എന്ന നമ്പറിൽ ബന്ധപ്പെടാം.
from mathrubhumi.latestnews.rssfeed https://ift.tt/2GLYqje
via IFTTT
Post Top Ad
Tuesday, 26 February 2019
Home
madhrubhumi
ബിരുദ വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം; ആയിരം ദിനത്തില്‍ 'ധനുസ്സുമായി' സംസ്ഥാന സര്‍ക്കാര്‍
ബിരുദ വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം; ആയിരം ദിനത്തില്‍ 'ധനുസ്സുമായി' സംസ്ഥാന സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment