വ്യോമാക്രമണത്തെ അഭിനന്ദിച്ച് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

വ്യോമാക്രമണത്തെ അഭിനന്ദിച്ച് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍

ലഖ്നൗ: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് പുൽവാമയിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾ. പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ഉത്തർപ്രദേശ് സ്വദേശികളായ ജവാന്മാരുടെ കുടുംബാംഗങ്ങളാണ് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണം അറിയിച്ചത്. ഇന്ത്യ നടത്തിയ ആക്രമണം തങ്ങളുടെ ദുഃഖത്തിന് തെല്ലു ശമനമുണ്ടാക്കിയതായി ജവാന്മാരുടെ ബന്ധുക്കൾ പറഞ്ഞെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. കുറച്ചു ഭീകരവാദികളെ വധിച്ചതു കൊണ്ടുമാത്രമായില്ലെന്നും അയൽരാജ്യത്തുനിന്ന് ഭീകരവാദം പൂർണമായി തുടച്ചുനീക്കണമെന്നും ജവാൻ അജിത് കുമാർ ആസാദിന്റെ അമ്മ ആഷി പറഞ്ഞു. പാകിസ്താനു നേരെ ഇന്ത്യ ഇനിയും വലിയ ആക്രമണം നടത്തണം. തങ്ങളുടെ ആയിരക്കണക്കിന് പൗരന്മാരുടെ മരണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ തന്നെ ഏറ്റെടുക്കുകയും ചെയ്താലേ തനിക്ക് സമാധാനമുണ്ടാകൂവെന്ന് അജിത് കുമാർ ആസാദിന്റെ ഭാര്യ മീന കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി അവസരം നൽകുകയാണെങ്കിൽ തങ്ങളുടെ സഹോദരങ്ങളുടെ ചോരയ്ക്കുള്ള പകരം വീട്ടൽ സൈന്യം നടത്തുമെന്ന് തനിക്കുറപ്പുണ്ടെന്നും മീന പറഞ്ഞു. ഇന്ത്യൻ വ്യോമസേന പാക് ഭീകരക്യാമ്പുകൾക്കു നേരെ നടത്തിയ ആക്രമണത്തെക്കാൾ നല്ല വാർത്ത കേൾക്കാനില്ലെന്ന് ജവാൻ രമേഷ് യാദവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഭീകരവാദികളെ പാഠം പഠിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൈന്യത്തിനും മുഴുവൻ മാർക്കും നൽകുന്നുവെന്ന് രമേഷിന്റെ ജ്യേഷ്ഠൻ രാജേഷ് യാദവ് പറഞ്ഞു. ഇതുകൊണ്ട് നിർത്തരുതെന്നായിരുന്നു ജവാൻ ശ്യാം ബാബുവിന്റെഭാര്യറൂബിയുടെ പ്രതികരണം. എനിക്ക് ജീവിതം നഷ്ടമായി. ഫെബ്രുവരി 14ന് എന്റെ ജീവിതം തകർന്നടിഞ്ഞു. ഈ ദൗർഭാഗ്യം മറ്റാർക്കും വരരുതെന്നാണ് എന്റെ പ്രാർഥന- റൂബി കൂട്ടിച്ചേർത്തു. ജവാൻ പ്രദീപ് സിങ്ങിന്റെ സഹോദരൻ കുൽദീപും വ്യോമസേനയുടെ ആക്രമണത്തെ അഭിനന്ദിച്ചു. ജവാൻ അവിനാഷ് കുമാർ യാദവിന്റെ സഹോദരൻ ഹർകേഷ് യാദവും വ്യോമസേനയുടെ ആക്രമണത്തെ സ്വാഗതം ചെയ്തു. വ്യോമാക്രമണത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:Martyrs families hail airforces strikes seek wipe out of terror, pulwama attack

from mathrubhumi.latestnews.rssfeed https://ift.tt/2H4euMu
via IFTTT

No comments:

Post a Comment

Post Bottom Ad

Pages