മുന്നാക്കക്കാർക്ക് കേരളത്തിലും പത്തു ശതമാനം തൊഴിൽസംവരണം നടപ്പാക്കണമെന്ന് കമ്മിഷൻ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

മുന്നാക്കക്കാർക്ക് കേരളത്തിലും പത്തു ശതമാനം തൊഴിൽസംവരണം നടപ്പാക്കണമെന്ന് കമ്മിഷൻ

തിരുവനന്തപുരം:മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ പത്തു ശതമാനത്തിൽ കുറയാത്ത സംവരണം നൽകണമെന്ന് സംസ്ഥാന മുന്നാക്ക കമ്മിഷൻ ശുപാർശ ചെയ്തു. കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ നിയമപ്രകാരം ഇതിനുള്ള നടപടികൾ കേരളം സ്വീകരിക്കണം. പിന്നാക്കസംവരണത്തെ ബാധിക്കാതെയാകണം ഇത്. ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള അധ്യക്ഷനും ഡോ. വി.എം.ഗോപാലമേനോൻ മെമ്പർ സെക്രട്ടറിയും ഡോ. കുര്യാസ് കുമ്പളക്കുഴി അംഗവുമായ കമ്മിഷനാണ് സർക്കാരിനു ശുപാർശകൾ നൽകിയത്. കേരളത്തിൽ മുന്നാക്കവിഭാഗത്തിൽ 167 സമുദായങ്ങളുണ്ടെന്ന് കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 148 സമുദായങ്ങൾ ഹിന്ദുമതത്തിലും 19 എണ്ണം ക്രിസ്തുമതത്തിലും പെടുന്നതാണ്. ഈ പട്ടികയിലുള്ള എല്ലാ സമുദായങ്ങളിലുള്ളവർക്കും ആനുകൂല്യം ലഭിക്കണം. വിദ്യാഭ്യാസത്തിൽ ഒ.ബി.സി. വിഭാഗത്തിനു ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും സംവരണവും തുല്യ മാനദണ്ഡമനുസരിച്ച് മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും ലഭിക്കണം. നിലവിലുള്ള 50 ശതമാനം മെറിറ്റ് സീറ്റിൽനിന്നു വേണം സംവരണ സീറ്റുകൾ മാറ്റിവയ്ക്കാൻ. ഇവർക്കായി പ്രത്യേക പരിശീലനപരിപാടികളും സ്കോളർഷിപ്പുകളും വേണം. മുന്നാക്കക്കാരിലെ ദരിദ്രരുടെ ജീവിതം അങ്ങേയറ്റം ദയനീയമായ സാഹചര്യത്തിലാണെന്നും കമ്മിഷൻ വിലയിരുത്തി. സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം അവർക്ക് ആധുനികജീവിതത്തിന്റെ സൗകര്യങ്ങളൊന്നും അനുഭവിക്കാനാവുന്നില്ല. തൊഴിൽ കണ്ടെത്താനും സംരംഭങ്ങൾ തുടങ്ങാനും അവർക്ക് പലിശരഹിത വായ്പ അനുവദിക്കണം. വിധവകൾക്ക് പെൻഷൻ നൽകണം. പെൺകുട്ടികൾക്ക് വിവാഹധനസായം നൽകണം. വീടുവയ്ക്കാൻ ധനസഹായം നൽകണം. ജീർണിച്ചുകൊണ്ടിരിക്കുന്ന പഴയ മനകൾ പൈതൃകമെന്ന നിലയിൽ സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. വിവിധ സ്ഥലങ്ങളിൽ സിറ്റിങ് നടത്തിയാണ് മുന്നാക്കസമുദായങ്ങളുടെ പട്ടിക തയ്യാറാക്കിയതെന്ന് മെമ്പർ സെക്രട്ടറി ഡോ. വി.എം.ഗോപാല മേനോൻ പറഞ്ഞു. ഇങ്ങനെയൊരു പട്ടിക നിലവിലുണ്ടായിരുന്നില്ല. കമ്മിഷൻ നിലവിൽവന്നതിനു ശേഷമാണ് ഇതിനു ശ്രമം തുടങ്ങിയത്. പട്ടികയിൽ വിട്ടുപോയിട്ടുള്ള സമുദായങ്ങളുണ്ടെങ്കിൽ അവർക്ക് കമ്മിഷനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. Content hioghlights:Forward community commission demands ten percent job reservation for econmicly bckwrd upper castes in Kerala

from mathrubhumi.latestnews.rssfeed https://ift.tt/2XyN7A6
via IFTTT

No comments:

Post a Comment

Post Bottom Ad

Pages