ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന തകർത്ത ബലാകോട്ടിലെ ജയ്ഷെ ക്യാമ്പിലുണ്ടായിരുന്നത് അത്യാധുനിക സൗകര്യങ്ങൾ. ആറ് ഏക്കറിലായിരുന്നു ജയ്ഷെ ഭീകരസംഘടനയുടെ ഈ ക്യാമ്പ് വ്യാപിച്ചു കിടന്നിരുന്നത്. ഹാളുകളും ഡോർമിറ്ററി സംവിധാനങ്ങളുമായി 600 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുന്ന ഭീകരവാദികളെയാണ് ക്യാമ്പിനുള്ളിൽ വെച്ച് തന്നെ ഇന്ത്യൻ വ്യോമ സേന തരിപ്പണമാക്കിയത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ വിവിധ ക്യാമ്പുകളിലായിരുന്ന ഇവരെ എല്ലാവരെയും ബലാകോട്ടിലെ കനത്ത കാട്ടിനുള്ളിലെ പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആധുനിക സൗകര്യങ്ങളുള്ള ഈ ക്യാമ്പിൽ അത്യാഡംബര സൗകര്യങ്ങളോടെയാണ് ഭീകരവാദികൾ പരിശീലനം നേടിയിരുന്നത്. ജിംനേഷ്യവും നീന്തൽക്കുളങ്ങളും അടങ്ങിയ ആഡംബര സൗകര്യങ്ങളാണ് ഭീകരർ ഇവിടെ അനുഭവിച്ചിരുന്നത്.കുന്നിൻ മുകളിലെ കാടിനുള്ളിലായതുകൊണ്ടുതന്നെ മുകളിൽ നിന്ന് പെട്ടെന്നുള്ള കാഴ്ച ഇവിടേക്ക് സാധ്യമല്ല. 2003-04 കാലഘട്ടത്തിലാണ് ഭീകരർക്കുള്ള ബലാക്കോട്ടിലെ പരിശീലന കേന്ദ്രം പ്രവർത്തന സജ്ജമാവുന്നത്. അമേരിക്കയുടെയും യുകെയുടെയും ഇസ്രയേലിന്റെയും കൊടികളുടെ നിറങ്ങൾ ഇവിടുത്തെ ചവിട്ടുപടികളിൽ വരച്ചിട്ടിരുന്നു. ഭീകരർക്ക് ഈ രാജ്യങ്ങളോടുള്ള വിദ്വേഷം വ്യക്തമാക്കുന്ന ചിത്രമാണിത്. 250 തീവ്രവാദികൾക്ക് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ കീഴിൽ ഇവിടെ പരിശീലനം നൽകിവന്നിരുന്നു. എകെ റൈഫിൾ തോക്കുകളടങ്ങിയ ആയുധപ്പുരയും ഈ ക്യാമ്പിലുണ്ടായിരുന്നു. മൗലാന യൂസഫ് അസറിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലുംഅഫ്ഗാനിസ്ഥാനിലും ചാവേർ ആക്രമണങ്ങൾ നടത്താൻ തയ്യാറുള്ള ഭീകരവാദികളെയും ഇവിടെ വാർത്തെടുക്കുന്നുണ്ടായിരുന്നു. സൈനിക വ്യൂഹത്തെ ആക്രമിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ടാൽ ഏത് സമ്മർദ്ദത്തെയും നേരിടാനും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാനുമുള്ള പരിശീലനം ഇവിടെ നൽകിവന്നു. ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും വലിയ പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്നു ബലാകോട്ടിലേത്. ജയ്ഷെ തലവൻ മസൂദ് അസറിന്റെ ബന്ധുക്കളെയെല്ലാം പരിശീലിപ്പിച്ചത് ഇവിടെയാണ്. മസൂദ് അസറിന്റെ ഭാര്യാ സഹോദരൻമാരിലൊരാളായ യൂസുഫ് അസറായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്. 325 ഭീകരവാദികളും 25 മുതൽ 27 വരെയുള്ള പരിശീലകരും ഇവിടെയുണ്ടായിരുന്നെന്നാണ് സൂചന. മസൂദ് അസറും മറ്റ് നേതാക്കളും ഭീകരവാദികൾക്ക ഇവിടെ് ക്ലാസ്സുകൾ നൽകിയിരുന്നു. കുൻഹാർ നദിയുടെ തൊട്ടടുത്തുള്ള പ്രദേശത്ത് ഭീകരവാദികൾക്ക് ഏതൊഴുക്കിനെയും നീന്തിത്തോൽപിക്കാനുള്ള പരിശീലനവും നൽകിപ്പോന്നിരുന്നു. പാക് അധീന കശ്മീരിൽ നിന്ന്80 കി.മീഅകലെ സ്ഥിതിചെയ്യുന്ന ബാലക്കോട്ടിലെ ജെ്ഷെ ക്യാമ്പിന്റെ ഫോട്ടോകൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. content highlights:facilities of Jaish-e-Mohammed Camp In Balakot
from mathrubhumi.latestnews.rssfeed https://ift.tt/2tFms6Y
via IFTTT
Post Top Ad
Tuesday, 26 February 2019
നീന്തല്‍ക്കുളവും ജിംനേഷ്യവും; ഇന്ത്യ തകര്‍ത്തത് ഭീകരരുടെ അത്യാഡംബര ക്യാമ്പ്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment