ന്യൂഡൽഹി: പാക് ഭീകര താവളങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം സൈന്യത്തെ പിന്തുണച്ചത്. ഭീകരർക്കെതിരായ കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് നേതാക്കൾസർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയതായും പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ബലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങൾ സർവകക്ഷി യോഗത്തിൽ മന്ത്രി സുഷമ സ്വരാജ് വിശദീകരിച്ചു. എല്ലാ നേതാക്കളും വ്യോമസേനയെ അഭിനന്ദിച്ചതിലും രാഷ്ട്രീയത്തിന് അതീതമായി സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറായതിലും സന്തോഷമുണ്ടെന്ന് യോഗത്തിനുശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പാർലമെന്ററികാര്യമന്ത്രി വിജയ് ഗോയൽ തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടു വരുകയാണെന്നും ചൈനയിൽ എത്തിയശേഷം അവിടുത്തെയും റഷ്യയിലെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാകിസ്താനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം വിവിധ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ മുന്നോട്ടുവച്ചുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കശ്മീരി വിദ്യാർഥികൾക്ക് നേരെയുണ്ടാവുന്ന ആക്രമണം അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഒബ്രിയാൻ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ തുടങ്ങിയവർ യോഗത്തിനെത്തി. Content Highlights:All Party Meet, IAFs strike on terror camps
from mathrubhumi.latestnews.rssfeed https://ift.tt/2EzXGLP
via IFTTT
Post Top Ad
Tuesday, 26 February 2019
Home
madhrubhumi
ഭീകരവിരുദ്ധ നീക്കങ്ങളെ പിന്തുണയ്ക്കും; സര്‍വകക്ഷി യോഗത്തില്‍ വ്യോമസേനയെ അഭിനന്ദിച്ച് നേതാക്കള്‍
ഭീകരവിരുദ്ധ നീക്കങ്ങളെ പിന്തുണയ്ക്കും; സര്‍വകക്ഷി യോഗത്തില്‍ വ്യോമസേനയെ അഭിനന്ദിച്ച് നേതാക്കള്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment