ശ്രീനഗർ: നിയന്ത്രണരേഖ കടന്ന് പാകിസ്താനിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതൽ പാക് സേന മോർട്ടാർ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസർ പി.ടി.ഐ. വാർത്താ ഏജൻസിയോടു പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായി മൂന്നാംദിവസമാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ബുധനാഴ്ചയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ 11 പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണരേഖയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്താൻ ഷെല്ലാക്രമണം നടത്തിയത്. പൂഞ്ഛ്, മെൻധാർ, നൗഷേര മേഖലകളിൽ ചൊവ്വാഴ്ച രാവിലെയും പാകിസ്താൻ ഷെല്ലാക്രമണം നടത്തിയിരുന്നു. സൈന്യം പ്രത്യാക്രമണവും നടത്തി. ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേർന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പാകിസ്താൻ സേന വെടിവെപ്പും മോർട്ടാർ ആക്രമണവും നടത്തുണ്ട്. 15 വർഷത്തിനിടെ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റവുമധികം വെടിനിർത്തൽ കരാർ ലംഘനമുണ്ടായത് കഴിഞ്ഞവർഷമാണ്. മൂവായിരത്തോളം വെടിനിർത്തൽ കരാർ ലംഘനങ്ങളാണുണ്ടായത്. Content Highlights:Cease fire Violation by Pakistan in LOC, India Demolish 5 pak posts
from mathrubhumi.latestnews.rssfeed https://ift.tt/2TjlHPg
via IFTTT
Post Top Ad
Wednesday, 27 February 2019
Home
madhrubhumi
നിയന്ത്രണരേഖയില്‍ പാക് പ്രകോപനം, തിരിച്ച് അടിച്ച് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു
നിയന്ത്രണരേഖയില്‍ പാക് പ്രകോപനം, തിരിച്ച് അടിച്ച് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment