ന്യൂഡൽഹി: റഫാൽ ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കുന്നതിനുള്ളി ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കും. ജഡ്ജിയുടെ ചേംബറിൽ ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. വിധിയിൽ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി അടക്കം റഫാൽ ഇടപാട് സംബന്ധിച്ച എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജി എന്ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ജഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റഫാൽയുദ്ധവിമാന ഇടപാട് സംബന്ധിച്ച ഹർജികൾ തള്ളിക്കൊണ്ട് ഡിസംബർ 14ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് ഹർജികളാണ് സുപ്രീം കോടതിയുടെ മുമ്പാകെയുള്ളത്. മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരും ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങുമാണ് ഹർജിക്കാർ. റഫാൽ ഇടപാട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ വിധി ഉണ്ടായതെന്നാണ് ഹർജിക്കാരുടെ വാദം. ശരിയായ വിവരങ്ങൾ കോടതിക്കുമുന്നിൽ വരാതിരിക്കുന്നത് നീതിയുടെ ഗുരതരമായ ലംഘനമാകുമെന്നും ഹർജിക്കാർ പറയുന്നു. Content highlights:Supreme Court, Petitions Review Rafale Order, Open Court, Rafale scam
from mathrubhumi.latestnews.rssfeed https://ift.tt/2GNfky2
via IFTTT
Post Top Ad
Tuesday, 26 February 2019
റഫാല്‍: പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment