പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാനില്‍ പോയി തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന വിവരം പുറത്തുവന്നതോടെയാണ് സൈനികരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിനന്ദിച്ചത് .
I salute the pilots of the IAF.
— Rahul Gandhi (@RahulGandhi) February 26, 2019
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അതിര്‍ത്തിക്ക് അപ്പുറത്ത് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ ഒരു ഭീകര കേന്ദ്രം പൂര്‍ണമായി നശിപ്പിച്ചെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോ സ്ഫോടകവസ്തുക്കള്‍ ഭീകരകേന്ദ്രത്തിന് നേരെ വര്‍ഷിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 1000 കിലോ സ്ഫോടകവസ്തുവാണ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചത്. ഇരുനൂറില്‍ അധികം ഭീകരെ വധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു.പുലര്‍ച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയില്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ വക്താവ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2H8LLq3
via IFTTT
I salute the pilots of the IAF.
No comments:
Post a Comment