മിന്നലാക്രമണത്തിന് പിന്നാലെ മോദി-ഡോവല്‍ കൂടിക്കാഴ്ച - News4Max

Breaking

Post Top Ad

Tuesday, 26 February 2019

മിന്നലാക്രമണത്തിന് പിന്നാലെ മോദി-ഡോവല്‍ കൂടിക്കാഴ്ച

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകിയതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെ സംബന്ധിച്ചും മിന്നലാക്രമണത്തെക്കുറിച്ചും അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിവരങ്ങൾ കൈമാറുകയും ആക്രമണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെയാണ് മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച്ഭീകരക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തത്. ബാലക്കോട്ട്, ചാക്കോട്ട്, മുസാഫർബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ ക്യാമ്പുകളും ഭീകരരുടെ കൺട്രോൾ റൂമുകളുമാണ് വ്യോമാക്രമണത്തിൽ തകർന്നത്.ആക്രമണത്തെ സംബന്ധിച്ച് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. Content Highlights:indian army surgical strike, national security adviser ajit dowal briefed to pm modi

from mathrubhumi.latestnews.rssfeed https://ift.tt/2EywL2R
via IFTTT

No comments:

Post a Comment

Post Bottom Ad

Pages