10 പുഷ്അപ്പ് എടുത്ത് സച്ചിന്‍; പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കായി സമാഹരിച്ചത് 15 ലക്ഷം - News4Max

Breaking

Post Top Ad

Tuesday, 26 February 2019

10 പുഷ്അപ്പ് എടുത്ത് സച്ചിന്‍; പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കായി സമാഹരിച്ചത് 15 ലക്ഷം

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയിൽ പങ്കെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. മാരത്തണും പുഷ്അപ്പ് ചലഞ്ചുമാണ് ധനസമാഹരണത്തിനായി സംഘടിപ്പിച്ചിരുന്നത്. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സച്ചിൻ ആളുകൾക്കൊപ്പം പുഷ്അപ്പ് എടുക്കുകയും ചെയ്തു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തിൽ പരിപാടിയിലൂടെ സമാഹരിച്ചത്. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിൻ മുന്നോട്ടു വെച്ചത്. ചലഞ്ചിൽ പങ്കെടുത്തവർക്കൊപ്പം സച്ചിനും പുഷ്അപ്പ് എടുത്തു. ഏത് വഴിയിലൂടേയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാനാണ് സച്ചിൻ ആരാധകരോട് ആഹ്വാനം ചെയ്തത്. Today, we made a difference & all it took was 10 push-ups. Thank you for infusing that extra energy by participating in the #KeepMoving Push-up Challenge at the @IDBIFed @NDelhiMarathon & helping us contribute to the @BharatKeVeer Fund. Delhi, you truly delivered!#KeepMovingDelhi pic.twitter.com/zs7BlgQSnE — Sachin Tendulkar (@sachin_rt) 24 February 2019 അതേസമയം പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യമുയർന്നപ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടെടുത്ത സച്ചിനെതിരേ റിപ്പബ്ലിക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഫെബ്രുവരി 14-നായിരുന്നു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരാക്രമണമുണ്ടായത്. ഇതിനു പിന്നാലെ അപകടത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സഹായവുമായി ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, ശിഖർ ധവാൻ എന്നിവർ രംഗത്തെത്തിയിരുന്നു. Content Highlights:sachin tendulkar does push ups to raise rs 15 lakh for families of pulwama martyrs

from sports rss feed https://ift.tt/2BQZLky
via IFTTT

No comments:

Post a Comment

Post Bottom Ad

Pages