ഇനി നരേന്ദ്ര മേദിയെ കൂടി സല്യൂട്ട് ചെയ്തു തുടങ്ങാം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അനുപം ഖേര്‍ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

ഇനി നരേന്ദ്ര മേദിയെ കൂടി സല്യൂട്ട് ചെയ്തു തുടങ്ങാം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അനുപം ഖേര്‍

പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ച ഇന്ത്യന്‍ വ്യേമസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട് നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നടന്‍ അനുപം ഖേര്‍. ഇന്നൊരു നല്ല ദിവസമാണെന്നും രാഹുലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി സല്യൂട്ട് ചെയ്യാമെന്നും അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തിന് ഉടനടി തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സായുധ സേനയെ അഭിനന്ദിച്ച് രാഷ്ട്രീയ നേതാക്കളും സിനിമാ മേഖലയിലുള്ളവരും കായിക താരങ്ങളും ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് എന്റെ സല്യൂട്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.


ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അതിര്‍ത്തിക്ക് അപ്പുറത്ത് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ ഒരു ഭീകര കേന്ദ്രം പൂര്‍ണമായി നശിപ്പിച്ചെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോ സ്‌ഫോടകവസ്തുക്കള്‍ ഭീകരകേന്ദ്രത്തിന് നേരെ വര്‍ഷിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2IDMz8H
via IFTTT

No comments:

Post a Comment

Post Bottom Ad

Pages