നിരവ് മോദിയുടെ 147 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി - News4Max

Breaking

Post Top Ad

Tuesday, 26 February 2019

നിരവ് മോദിയുടെ 147 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് രക്ഷപെട്ട നിരവ് മോദിയുടെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 147.72 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുംബൈയിലും ഗുജറാത്തിലെ സൂറത്തിലുമാണ് ഈ സ്വത്തുക്കൾ. എട്ട് കാറുകൾ, മെഷിനുകൾ, ആഭരണങ്ങൾ, വില കൂടിയ പെയിന്റിങ്ങുകൾ, കെട്ടിടങ്ങൾ തുടങ്ങിയ ഇനങ്ങളാണ് കണ്ടുകെട്ടിയത്.

നേരത്തെ ഇന്ത്യയിലും വിദേശത്തുമായി 1725.36 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2IAXq32
via IFTTT

No comments:

Post a Comment

Post Bottom Ad

Pages