ഫൈസൽ ഖാന് മധുരം നല്‍കി, സമ്മാനം കൈമാറി കോലി - News4Max

Breaking

Post Top Ad

Tuesday, 26 February 2019

ഫൈസൽ ഖാന് മധുരം നല്‍കി, സമ്മാനം കൈമാറി കോലി

പിച്ചിലായാലും പുറത്തായാലും അടിമുടിക്യാപ്റ്റനാണ് വിരാട് കോലി. എന്നാൽ, അന്ന് കോലി ക്യാപ്റ്റന്റെ ഗമയൊക്കെ മാറ്റിവച്ചു. കേക്ക് മുറിച്ചു. പാട്ടുപാടി. തന്റെ അംഗരക്ഷകനായ ഫൈസൽ ഖാന്റെപിറന്നാൾ ആഘോഷത്തിലായിരുന്നു കോലിയുടെ ആഘോഷം. ഫൈസൽ പിറന്നാൾ കേക്ക് മുറിക്കുമ്പോൾ മറ്റുള്ളവർക്കൊപ്പം കൈയടിച്ച് ഹാപ്പ് ബർത്ത് ഡേ പാടുകയായിരുന്നു കോലി. പിന്നെ ഫൈസൽ കേക്ക് മുറിച്ച് ആദ്യ കഷ്ണം ക്യാപ്റ്റന് നൽകി. കോലി മറ്റൊരു കുഞ്ഞ് കഷ്ണമെടുത്ത് ഫൈസലിന് കൊടുത്തു. തന്റെ ജീവൻ സംരക്ഷിക്കുന്ന ഫൈസലിന് പിറന്നാൾ സമ്മാനം കൈമാറാനും കോലി മറന്നില്ല. വൈറൽ ഭയാനി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ആഘോഷത്തിന്റെ വീഡിയോ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തത്. View this post on Instagram Sweet #viratkohli celebrates his security personnel #faizalkhan birthday while on work 👍😃😎 A post shared by Viral Bhayani (@viralbhayani) on Feb 21, 2019 at 11:29am PST Content Highlights:Virat Kohli Faizal Birthday Celeberation Indian Team Cricket

from sports rss feed https://ift.tt/2H3jYqP
via IFTTT

No comments:

Post a Comment

Post Bottom Ad

Pages