ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പ് തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് ഇന്ത്യൻ കായികതാരങ്ങൾ. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, ഗൗതം ഗംഭീർ ബാഡ്മിന്റൺ താരം സൈന നേവാൾ, ടെന്നിസ് താരം മഹേഷ് ഭൂപതി എന്നിവരാണ് സൈന്യത്തിന് സെല്യൂട്ട് അർപ്പിച്ചിരിക്കുന്നത്. നമ്മൾ കാട്ടുന്ന മര്യാദയെ ബലഹീനതായി തെറ്റിദ്ധരിക്കരുത്-വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ച സച്ചിൻ ട്വീറ്റ് ചെയ്തു. ഇന്ത്യൻ വ്യോമസേനയ്ക്ക് ബിഗ് സെല്യൂട്ട് എന്നാണ് വ്യോമസേനയുടെ യുദ്ധവിമാനം പറത്തിയ ചരിത്രമുള്ള സൈനയുടെ ട്വീറ്റ്. ജയ്ഹിന്ദ് എന്ന് മഹേഷ് ഭൂപതിയും വ്യോമസേന എന്നും അഭിമാനമാണെന്ന് ഹർഭജൻസിങ്ങും വ്യോമസേനയുടെ പോരാട്ടവീര്യത്തെയും ആത്മധൈര്യത്തെയും സമയോചിതമായ നടപടിയെയും സെല്യൂട്ട് ചെയ്യുന്നുവെന്ന് ശിഖർ ധവാനും പ്രതികൂല സാഹചര്യത്തിലും ധീരമായ നടപടി കൈക്കൊണ്ട വ്യോമസേനയെ അഭിനന്ദിക്കകയായിരുന്നു സുരേഷ് റെയ്ന. ഭീകരവാദത്തിനെതിരേ ഏറെ കാത്തിരുന്ന സന്ദേശമാണ് വ്യോമസേന നൽകിയതെന്ന് അജിങ്ക്യ രഹാനെ ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാർക്കും അഭിമാനം നൽകുന്നതാണ് വ്യോമസേനയുടെ നടപടിയെന്ന് ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്ത് പറഞ്ഞു. മലയാളി താരം എച്ച്.എസ്. പ്രണോയും വ്യോമസേനയെ അഭിനന്ദിച്ചു. Content Highlights:Indian Air Force Strikes Back Terror Camps Sachin Saina
from sports rss feed https://ift.tt/2tFkIdW
via IFTTT
Post Top Ad
Tuesday, 26 February 2019
Home
sports sports rss feed
'മര്യാദയെ ബലഹീനതയായി കാണരുത്'; വ്യോമസേനയ്ക്ക് സച്ചിന്റെയും സൈനയുടെയും സെല്യൂട്ട്
'മര്യാദയെ ബലഹീനതയായി കാണരുത്'; വ്യോമസേനയ്ക്ക് സച്ചിന്റെയും സൈനയുടെയും സെല്യൂട്ട്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment