‘ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കും’; പച്ചിലപ്പാമ്പിനെ റാഞ്ചുന്ന പരുന്തിന്റെ ചിത്രം പങ്കുവെച്ച് വികെ സിങ് - News4Max

Breaking

Post Top Ad

Tuesday, 26 February 2019

‘ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കും’; പച്ചിലപ്പാമ്പിനെ റാഞ്ചുന്ന പരുന്തിന്റെ ചിത്രം പങ്കുവെച്ച് വികെ സിങ്

പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ച ഇന്ത്യന്‍ വ്യേമസേനയെ പ്രശംസിച്ച് മുന്‍ കരസേനാ മേധാവി വികെ സിങ്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കുമെന്ന് വികെ സിങ് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനോടൊപ്പം അദ്ദേഹം പങ്കുവെച്ച ഫോട്ടോയും ഏറെ പ്രചാരം നേടി.

പച്ചിലപ്പാമ്പിനെ റാഞ്ചുന്ന പരുന്തിന്റെ ചിത്രമാണ് കുറിപ്പിനൊപ്പം വികെ സിങ് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ആയിരം മുറിവുകള്‍ കൊണ്ട് ഇന്ത്യയുടെ ചോര ചിന്തണമെന്ന് അവര്‍ പറയുന്നു. പക്ഷെ ഞങ്ങള്‍ പറയുന്നു ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കും. ആക്രമണം നടത്തിയ പൈലറ്റുമാരെ സല്ല്യൂട്ട് ചെയ്യുന്നു’- സിങ് ട്വീറ്റ് ചെയ്തു.

നേരത്തെ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ശശി തരൂര്‍ എംപി തുടങ്ങിയ നേതാക്കളും സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2EvG2Zm
via IFTTT

No comments:

Post a Comment

Post Bottom Ad

Pages