പ്രീതാ ഷാജിയുടെ വീടും സ്ഥലവും തിരിച്ചുപിടിക്കാന്‍ പൊതുജനങ്ങളുടെ കൈത്താങ്ങ്; ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ ലഭിച്ചത് 16 ലക്ഷം - News4Max

Breaking

Post Top Ad

Tuesday, 26 February 2019

പ്രീതാ ഷാജിയുടെ വീടും സ്ഥലവും തിരിച്ചുപിടിക്കാന്‍ പൊതുജനങ്ങളുടെ കൈത്താങ്ങ്; ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ ലഭിച്ചത് 16 ലക്ഷം

എറണാകുളം ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീട് ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പുരയിടവും ഭൂമിയും തിരിച്ചുപിടിക്കാന്‍ ക്രൗഡ് ഫണ്ടിങ്ങിനു ശ്രമം തുടങ്ങി. പൊതു ജനങ്ങളില്‍നിന്നു പലിശരഹിത വായ്പ സമാഹരിച്ചു കോടതി നിര്‍ദേശിച്ച തുക പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചടയ്ക്കാനാണ് പ്രീത ഷാജിയും കുടുംബവും ശ്രമിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കിയത്. വായ്പാ തുകയും പലിശയും അടക്കം 43 ലക്ഷം രൂപ ബാങ്കിന് നല്‍കിയാല്‍ പുരയിടം തിരികെ ലഭിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായ ഷാജിക്കു ഇത്ര വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് പൊതുജനങ്ങളുടെ സഹായം തേടുന്നത്. ക്രൗഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഇതുവരെ 16 ലക്ഷം രൂപ ബാങ്കിലെത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യ തുക കെട്ടിട നിര്‍മാണ തൊഴിലാളിയായ മനു മഞ്ഞുമ്മല്‍ പ്രീത ഷാജിക്ക് ചെക്കായി നല്‍കി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കിട്ടിയാല്‍ ഭൂമിയുടെ ഒരു ഭാഗം വിറ്റ് പണം നല്‍കി സഹായിച്ചവര്‍ക്ക് തിരികെ നല്‍കാനാവുമെന്നാണ് പ്രീതാ ഷാജിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.

ലേല നടപടിയിലൂടെ വീട് നഷ്ടമായതിനെ തുടര്‍ന്ന് കുടിയിറങ്ങിയതിന് പിന്നാലെ പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു വര്‍ഷത്തിനകം നടത്തേണ്ട വസ്തുവിന്റെ ലേലം എട്ടു വര്‍ഷം കഴിഞ്ഞ് ഡിആര്‍ടി നടത്തിയത് നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമുയര്‍ത്തിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ലേലത്തിലൂടെ സ്ഥലം വാങ്ങിയ രതീഷിന്റെ ഹര്‍ജി കോടതി തളളി.

43,51,362 രൂപ നല്‍കിയാല്‍ പ്രീതയ്ക്ക് പുരയിടം തിരികെ ലഭിക്കും. 1,89,000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2NsID9n
via IFTTT

No comments:

Post a Comment

Post Bottom Ad

Pages