വില പ്രതിസന്ധിക്കിടയിലും ആഗോള റബർ ഉത്പാദനം കൂടി - News4Max

Breaking

Post Top Ad

Tuesday, 26 February 2019

വില പ്രതിസന്ധിക്കിടയിലും ആഗോള റബർ ഉത്പാദനം കൂടി

2018ൽ ലോകത്തെ മൊത്തം റബർ ഉത്പാദനം 4.6 ശതമാനം കണ്ട് വർധിക്കുമെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ് [എൻ ആർ പി സി] അറിയിച്ചു. 13.960 ദശലക്ഷം ടൺ ആണ് മൊത്തം ഉത്പാദനം. 2017ൽ ഇത് 13.350 ദശലക്ഷം ടൺ ആയിരുന്നു. എന്നാൽ ആഗോള ഉപയോഗത്തിൽ 5.2 ശതമാനം വർധന രേഖപ്പെടുത്തി. 14.017 ദശലക്ഷം ടൺ ആയിരുന്നു മൊത്തം ഉപയോഗമെന്ന് അസോസിയേഷൻ സെക്രെട്ടറി ജനറൽ, ന്യുയെൻ നോക് ബിച് അറിയിച്ചു.

എന്നാൽ ഐ എം എഫിന്റെ കണക്കുകൾ പ്രകാരം ഉല്പാദനത്തിൽ ഉണ്ടായ വർധന 3 .7 ശതമാനമാണ്. ഡിസംബർ മാസത്തിൽ റബർ വിലയിൽ നേരിയ മുന്നേറ്റം ആഗോള തലത്തിൽ പ്രകടമായതായി അദ്ദേഹം വ്യക്തമാക്കി.  വിപണിയിൽ കുറഞ്ഞ വില തുടരുന്നത് ദശലക്ഷ കണക്കിന് കർഷകരെ ഏറെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2NrYs0d
via IFTTT

No comments:

Post a Comment

Post Bottom Ad

Pages