‘തിരിച്ചടിച്ചത് അനിവാര്യഘട്ടത്തില്‍; ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്തു’; വ്യോമാക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

‘തിരിച്ചടിച്ചത് അനിവാര്യഘട്ടത്തില്‍; ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്തു’; വ്യോമാക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. ഭീകരരെമാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത്. ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി എടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായില്ല. ആരകമണം നടത്തിയത് ജയ്‌ഷെ മുഹമ്മദിനെ മാത്രം ലക്ഷ്യമിട്ടാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഘോഖല വ്യക്തമാക്കി.

പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമെന്ന് സൂചന. 1000 കിലോ സ്ഫോടകവസ്തുവാണ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വര്‍ഷിച്ചത്. ഇരുനൂറില്‍ അധികം ഭീകരെ വധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു.പുലര്‍ച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയില്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ വക്താവ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു.

തിരിച്ചു പോകുമ്പോള്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ താഴെ വീണു. പാകിസ്താനിലെ ബലാകോട്ടിലാണ് സ്ഫോടക വസ്തുക്കള്‍ വീണത്. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും പാക് അധികൃതര്‍ പറയുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2GKuCn2
via IFTTT

No comments:

Post a Comment

Post Bottom Ad

Pages