ചൈന, വിയറ്റ്നാം, മ്യാന്മാർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. രാജ്യാന്തരതലത്തിൽ നെറ്റവർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ സി ഇ ഒ റോണോജോയ് ദത്ത ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
200 വിമാനങ്ങളുള്ള കമ്പനി ദിവസം 1300 സർവീസുകൾ നടത്തുന്നു. ആഭ്യന്തര സർവീസ് രംഗത്ത് കമ്പനിക്ക് 42.5 ശതമാനം മാർക്കറ്റ് വിഹിതം ഉണ്ട്. തുർക്കി, സി എസ് ഐ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കും. നിലവിലെ അന്താരാഷ്ട്ര റൂട്ടുകളിൽ ഫ്‌ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2VpQJm9
via IFTTT
No comments:
Post a Comment