ലണ്ടൻ: വിമാനാപകടത്തിൽ മരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ച ചെറുവിമാനത്തിനും പൈലറ്റ് ഡേവിഡ് ഇബോട്ട്സണും അംഗീകൃത കമേഷ്യൽ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. വിമാനാപകടം അന്വേഷിക്കുന്ന എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.ഐ.ബി) ആണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൈലറ്റിന്റെ ലോഗ്ബുക്കും ലൈസൻസും കണ്ടെടുക്കാനായിട്ടില്ല. ഇത് വിമാനം പറത്താൻ പൈലറ്റ് ഡേവിഡ് ഇബോട്ട്സണ് അംഗീകാരം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമുണർത്തുന്നുണ്ട്. വിമാനത്തിന്റെ രേഖകളും കണ്ടെടുക്കാനായിട്ടില്ല. അംഗീകൃത കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഇല്ലാതെയാണ് ഡേവിഡ് ഇബോട്ട്സൺ വിമാനം പറത്തിയതെന്നാണ് എ.എ.ഐ.ബിയുടെ സംശയം. ഇവരുടെ പ്രാഥമിക റിപ്പോർട്ടിൽ പൈപ്പർ പി.എ-46 മാലിബു എന്ന വിമാനം പറത്തിയ ഇബോട്ട്സണ് അമച്വർ ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നുണ്ട്. പൈലറ്റിന്റെ പരിചയക്കുറവായിരുന്നോ അപകടകാരണം എന്നും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അമച്വർ ലൈസൻസ് ഉള്ള ഒരാൾക്ക് പരിചയ സമ്പന്നനായ പൈലറ്റിന് ഒപ്പം പറക്കാനുള്ള അനുമതിയേയുള്ളൂ. ഇത്തരത്തിലുള്ള ഡേവിഡ് ഇബോട്ട്സൺ ഈ ദൗത്യം ഏറ്റെടുത്തു എന്നത് ദുരൂഹമാണ്. വിമാനത്തിൽ ബ്ലാക്ക് ബോക്സ് ഇല്ലാതിരുന്നതിനാൽ അപകടകാരണം അറിയാനുളള സാധ്യതയും മങ്ങി. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നാന്റെസ് ചുമതലപ്പെടുത്തിയ ഫുട്ബോൾ ഏജന്റുമാരായ വില്ലി മക്കെയ്ക്കും മകൻ മാർക്ക് മക്കെയ്ക്കുമായിരുന്നു സലയെ കാർഡിഫിൽ എത്തിക്കാനുള്ള ചുമതല. മാർക്കാണ് വിമാനം ഏർപ്പാടാക്കിയതെന്നാണ് വില്ലി പറയുന്നത്. ജനുവരി 21-നാണ് ഇരുപത്തിയെട്ടുകാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്ട്സണേയും കാണാതായിരുന്നു. പിന്നീട് ആഴ്ച്ചകൾ നീണ്ട തിരച്ചലിനൊടുവിൽ ഇംഗ്ലീഷ് ചാനലിൽ നിന്ന് വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഈ മൃതദേഹം ആരുടേതാണെന്ന് തിരച്ചിൽ നടത്തിയ എയർ അക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.ഐ.ബി) പുറത്തുവിട്ടിരുന്നില്ല. പോർട്ട്ലാൻഡിലേക്ക് മാറ്റിയ ഈ മൃതദേഹം സലയുടേതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് സലയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇംഗ്ലീഷ് ചാനലിൽ നിന്ന് കണ്ടെടുത്ത മൃതദേഹം വിരലടയാളങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സലയുടേതെന്ന് ഉറപ്പിച്ചത്. സംഭവത്തിൽ എ.എ.ഐ.ബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ആറുമാസം മുതൽ ഒരു വർഷം വരെയെടുത്തേക്കും. സംഭവത്തിൽ ബേൺമൗത്ത് കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. നവംബർ ആറിനാണ് കേസ് പരിഗണിക്കുക. ഇംഗ്ലണ്ടിലെ നിയമപ്രകാരം പെട്ടെന്ന് സംഭവിക്കുന്നതോ കാരണം വിശദമാക്കുവാൻ സാധിക്കാത്തതോ ആയ മരണങ്ങളിൽ വിചരണ നടത്തുന്നത് പതിവാണ്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളിൽ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം. Content Highlights:emiliano sala s plane did not have commercial licence investigators
from sports rss feed https://ift.tt/2SnyJH3
via IFTTT
Post Top Ad
Tuesday, 26 February 2019
Home
sports sports rss feed
അംഗീകൃത ലൈസന്‍സ് ഇല്ലാത്ത പൈലറ്റ് എങ്ങനെ സല സഞ്ചരിച്ച വിമാനം പറത്തി? ദുരൂഹത
അംഗീകൃത ലൈസന്‍സ് ഇല്ലാത്ത പൈലറ്റ് എങ്ങനെ സല സഞ്ചരിച്ച വിമാനം പറത്തി? ദുരൂഹത
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment