ഇന്ത്യയുടെ ആക്രമണം നിഷേധിച്ച് പാക് മാധ്യമങ്ങൾ, ഒന്നും ചെയ്യാനാകാതെ പോർ വിമാനങ്ങൾ മടങ്ങിയെന്നും റിപ്പോർട്ടുകൾ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

ഇന്ത്യയുടെ ആക്രമണം നിഷേധിച്ച് പാക് മാധ്യമങ്ങൾ, ഒന്നും ചെയ്യാനാകാതെ പോർ വിമാനങ്ങൾ മടങ്ങിയെന്നും റിപ്പോർട്ടുകൾ

ഇന്ത്യൻ വ്യോമസേന പാകിസ്ഥാൻ അതിർത്തിക്കകത്ത് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളെ നിഷേധിക്കുന്ന രീതിയിലാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിർത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ വിമാനങ്ങൾ പറന്നുവെങ്കിലും പാക് വ്യോമസേനയുടെ പൊടുന്നനെയുള്ള പ്രത്യയക്രമണത്തിൽ ഒന്നും ചെയ്യാനാകാതെ മടങ്ങി എന്നാണ് പാകിസ്താനിലെ പ്രമുഖ പത്രമായ ‘ദി ഡോൺ’ റിപ്പോർട്ട് ചെയ്തത്.

വിമാനങ്ങൾ എത്തിയെങ്കിലും പേ ലോഡ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിച്ച ശേഷം കടന്നു എന്നാണ് മേജർ ജനറൽ ആസിഫ് ഗഫൂറിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. പാക് വ്യോമസേനാ പെട്ടെന്ന് പ്രത്യാക്രമണം നടത്തി, ഇന്ത്യൻ സംഘം മടങ്ങി, ട്വീറ്റിൽ മേജർ ജനറൽ പറയുന്നു. ബാലകോട്ട് എന്ന സ്ഥലത്താണ് പേ ലോഡ് ഉപേക്ഷിച്ചതത്രെ. പാക് അതിർത്തിക്കുള്ളിലേക്ക് മൂന്നോ നാലോ മൈൽ മാത്രമാണ് ഇന്ത്യൻ വ്യോമസേനക്ക് എത്താൻ കഴിഞ്ഞത്. ഒരു മരണം പോലും ഉണ്ടായിട്ടില്ല എന്നുമാണ് പത്രത്തിന്റെ റിപ്പോർട്ട്. പാകിസ്താനിലെ എന്നല്ല, ലോകത്തെ പ്രമുഖ പത്രങ്ങൾ പലതും പാകിസ്ഥാൻ അനുകൂലമായ റിപ്പോർട്ടുകളാണ് ഇക്കാര്യത്തിൽ നൽകിയിരിക്കുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2VltfhQ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages