ഗുജറാത്തില്‍ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു - News4Max

Breaking

Post Top Ad

Tuesday, 26 February 2019

ഗുജറാത്തില്‍ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

അഹമ്മദാബാദ്:അതിർത്തിക്ക് സമീപം പാക്സിതാൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. ഗുജറാത്തിലെ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥരും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതിന് പിന്നാലെയാണ് അതിർത്തിക്ക് സമീപം പാക് ഡ്രോണും സൈന്യം വെടിവെച്ചിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് വ്യോമസേന പാക് ഭീകരകേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരകേന്ദ്രങ്ങൾ തകർത്തു. ജെയ്ഷെ മുഹമ്മദിന്റെ താവളങ്ങൾ ആക്രമണത്തിൽ തകർത്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും സ്ഥിരീകരിച്ചിരുന്നു. Content Highlights:indian army shot down pakistani drone in gujarat

from mathrubhumi.latestnews.rssfeed https://ift.tt/2XnOTnw
via IFTTT

No comments:

Post a Comment

Post Bottom Ad

Pages