പറഞ്ഞ വാക്ക് പാലിച്ച് സര്‍ക്കാര്‍; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേര്‍ തീരദേശ പൊലീസ് സേനയിലേക്ക് - News4Max

Breaking

Post Top Ad

Tuesday, 26 February 2019

പറഞ്ഞ വാക്ക് പാലിച്ച് സര്‍ക്കാര്‍; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേര്‍ തീരദേശ പൊലീസ് സേനയിലേക്ക്

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിച്ച് കേരളാ സര്‍ക്കാര്‍. ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരക്കടക്കമുള്ളവര്‍ക്ക് തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമനം നല്‍കുമെന്ന വാഗ്ദാനമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും.

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. തീരദേശ പോലീസ്…

Posted by Pinarayi Vijayan on Monday, 25 February 2019

ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2ExNCmk
via IFTTT

No comments:

Post a Comment

Post Bottom Ad

Pages