കോട്ടയം: ഇതരസംസ്ഥാന പച്ചക്കറിയുടെ വിഷത്തെക്കുറിച്ചു വ്യാകുലപ്പെടുന്ന മലയാളി സ്വന്തം മണ്ണിൽ പോയവർഷം ചൊരിഞ്ഞത് 888 ടൺ വിഷം. കൃത്യമായി കണക്കാക്കിയാൽ 8,88,760 കിലോഗ്രാം. രാസകീടനാശിനിയും കളനാശിനിയുമുൾപ്പെടെ കേരളത്തിലെ കൃഷിയിടങ്ങളിൽ ഉപയോഗിച്ച വിഷത്തിന്റെ (രാസവളം ഇതിലുൾപ്പെടുന്നില്ല) കണക്കാണിത്. കിലോഗ്രാമിന് 200 രൂപമുതൽ 20,000 രൂപയിലേറെവരെ വിലയുള്ള കീടനാശിനികളാണ് കേരളവിപണിയിലുള്ളത്. കൃഷിവകുപ്പിന്റെ കഴിഞ്ഞ സാമ്പത്തികവർഷത്തെ അവലോകനത്തിലാണ് സംസ്ഥാനത്തെ കീടനാശിനി, കളനാശിനി പ്രയോഗത്തിന്റെ ഭീകരമായ കണക്കു വെളിപ്പെടുത്തുന്നത്. കളനാശിനി ഉപയോഗം മുൻവർഷത്തേതിനെക്കാൾ 71 ശതമാനം വർധിച്ച് 318.47 ടണ്ണിലെത്തിയെന്നതാണ്. രാസകീടനാശിനി ഉപയോഗം 570.29 ടണ്ണുമായി. വാഴക്കൃഷിയിലാണ് രാസകീടനാശിനിപ്രയോഗം കൂടുതൽ. തെങ്ങും പച്ചക്കറിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. അർബുദവും ജനിതകവൈകല്യവുമുൾപ്പെടെ മാരകരോഗങ്ങൾക്കിടയാക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ള കളനാശിനികളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നവയിലേറെയും. കൂടാതെ 1264 ടൺ ജൈവകീടനാശിനിയും ഉപയോഗിച്ചിട്ടുണ്ട് നമ്മുടെ കൃഷിയിടങ്ങളിൽ. ജൈവകീടനാശിനിയോട് കർഷകർക്കു പ്രിയമേറി എന്നത് ആശ്വാസമാണ്. എന്നാൽ, വിപണിയിൽ ലഭിക്കുന്ന ജൈവകീടനാശിനികളെല്ലാം സുരക്ഷിതമാണോയെന്നു വ്യക്തമായി പരിശോധിക്കപ്പെട്ടിട്ടില്ല. ജൈവം എന്ന ലേബലിൽ രാസപദാർഥങ്ങൾ ചേർത്ത കീടനാശിനിയും കടന്നുകൂടുന്നതായി കാർഷികവിദഗ്ധർതന്നെ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്. ഓരോ വിളയിലും ഉപയോഗിച്ച രാസകീടനാശിനി നെല്ല്-71.33 ടൺ വാഴ-156.64 ടൺ തെങ്ങ്-142.75 ടൺ പച്ചക്കറി-112.94 ടൺ സുഗന്ധവ്യഞ്ജനം-66.12 ടൺ കമുക്-20.05 ടൺ നിയന്ത്രണം കൊണ്ടുവരും വീട്ടുമുറ്റത്തെ ടൈലിന്റെ ഇടയിൽ വളരുന്ന പുല്ല് നശിപ്പിക്കാൻപോലും കളനാശിനി ഉപയോഗിക്കുന്ന പ്രവണതയാണ് കേരളത്തിൽ. വീട്ടുമുറ്റത്തെ കിണറ്റിലേക്കുവരെ ഈ വിഷമെത്തും. വിപത്തു തിരിച്ചറിഞ്ഞ് ജനങ്ങൾ സ്വയം മാറേണ്ടിയിരിക്കുന്നു. കളനാശിനിയുടെയും കീടനാശിനിയുടെയും വിപണനത്തിനു കർശനനിയന്ത്രണമേർപ്പെടുത്തും. ഏറ്റവും മാരകമായ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ വില്പനയും ഉപയോഗവും നിയന്ത്രിക്കും. -മന്ത്രി വി.എസ്.സുനിൽകുമാർ Content Highlights:KottayamLast Year Malayali deposit 888 ton of poison to soil
from mathrubhumi.latestnews.rssfeed https://ift.tt/2IBg76N
via IFTTT
Post Top Ad
Wednesday, 27 February 2019
പോയവർഷം മലയാളി മണ്ണിലിട്ടത് 888 ടൺ വിഷം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment