വായ്പ വാങ്ങിയവർ കേരളത്തിൽ പഠിക്കണമെന്ന് ഉപദേശിക്കാൻ ബാങ്കുകൾ രംഗത്തിറങ്ങുന്നു - News4Max

Breaking

Post Top Ad

Wednesday, 27 February 2019

വായ്പ വാങ്ങിയവർ കേരളത്തിൽ പഠിക്കണമെന്ന് ഉപദേശിക്കാൻ ബാങ്കുകൾ രംഗത്തിറങ്ങുന്നു

ആലപ്പുഴ: വിദ്യാഭ്യാസവായ്പ എടുക്കുന്നവർ പരമാവധി കേരളത്തിൽത്തന്നെ പഠിക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കാൻ ബാങ്കുകൾ രംഗത്തിറങ്ങുന്നു. മാർച്ച് മാസത്തിൽത്തന്നെ പ്രമുഖ ദേശസാത്കൃതബാങ്കുകൾ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇതിനായി ബോധവത്കരണം നടത്തും. വിദ്യാഭ്യാസവായ്പയെടുത്ത് അന്യസംസ്ഥാനങ്ങളിൽ പോയി ചതിയിലാകുന്നവരുടെ എണ്ണം കൂടിയതാണ് ബാങ്കുകളെ ഇതിന് പ്രേരിപ്പിച്ചത്.കേരളത്തിൽ ഇപ്പോൾ മിക്ക കോഴ്സുകളും പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇത് ഉപയോഗപ്പെടുത്താതെ കർണാടക, ആന്ധ്രാ, തമിഴ്നാട് സംസ്ഥാനങ്ങളിലെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലേക്കാണ്‌ വിദ്യാർഥികൾ പോകുന്നത്. ഇത് അവരുടെ ജീവിതവും ബാങ്കിന്റെ പണവും നഷ്ടപ്പെടുത്തുന്നു.നഴ്സിങ്‌, പാരാ മെഡിക്കൽ, എൻജിനീയറിങ്‌, ദന്തൽ തുടങ്ങിയ കോഴ്സുകൾക്കായി കേരളത്തിൽനിന്ന്‌ പോകുന്ന അയ്യായിരത്തോളം വിദ്യാർഥികൾ പ്രതിവർഷം വഞ്ചിതരാകുന്നുണ്ടെന്നാണ് ബാങ്കേഴ്സ് സമിതി പറയുന്നത്. 10,220 കോടി രൂപ വായ്പ നൽകിയപ്പോൾ 1,315 കോടി രൂപ കിട്ടാക്കടവുമായി. ഇതിൽ കൂടുതലും വഞ്ചിതരായി വിവിധ കോഴ്സുകളിൽ ചേർന്നവരാണ്.അന്യസംസ്ഥാന ലോബികളും ചതിയിൽ കുടുങ്ങിയ വിദ്യാർഥികളും കേരളത്തിൽനിന്ന് വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് നേതൃത്വം നൽകുന്നതായും ബാങ്കിങ്‌ സമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.ബോധവത്കരണത്തിന് രംഗത്തിറങ്ങാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിക്കഴിഞ്ഞു. ജില്ലാതല ബാങ്കിങ്‌ അവലോകനസമിതി യോഗത്തിൽ ചർച്ചചെയ്ത് ബോധവത്കരണം നടത്തുന്നതിനുള്ള സ്കൂളുകൾ തിരഞ്ഞെടുക്കും.

from mathrubhumi.latestnews.rssfeed https://ift.tt/2tGduq1
via IFTTT

No comments:

Post a Comment

Post Bottom Ad

Pages