അട്ടിമറി സാധ്യത വിദൂരം, ശക്തനായ സ്ഥാനാര്‍ഥിയെങ്കില്‍ പൊന്നാനി എല്‍.ഡി.എഫിന്‌ | ജയശങ്കര്‍ പറയുന്നു - News4Max

Breaking

Post Top Ad

Tuesday, 26 February 2019

അട്ടിമറി സാധ്യത വിദൂരം, ശക്തനായ സ്ഥാനാര്‍ഥിയെങ്കില്‍ പൊന്നാനി എല്‍.ഡി.എഫിന്‌ | ജയശങ്കര്‍ പറയുന്നു

പൊന്നാനിയിൽ ഒരു അട്ടിമറിക്കുള്ള സാധ്യത വളരെ വിദൂരമാണ്. പൊന്നാനിയിൽ അട്ടിമറി സംഭവിക്കാൻ ഒരു 15 ശതമാനം മാത്രമേ സാധ്യതയുള്ളു. മണ്ഡലത്തിൽ എല്ലായിടത്തും സുപരിചിതനായ ശക്തനായ സ്ഥാനാർഥിയെ നിർത്തുകയും മുസ്ലീം ലീഗിന് കിട്ടിയേക്കാവുന്ന കോൺഗ്രസ് വോട്ടുകളടക്കം സമാഹരിക്കാനും കഴിഞ്ഞാൽ എൽ.ഡി.എഫിന് വിജയസാധ്യതയുണ്ട്. ഉദാഹരണത്തിന് കെ.ടി. ജലീലിനെപ്പോലെയൊരാളെ മത്സരിപ്പിച്ചാൽ അദ്ദേഹം മണ്ഡലത്തിൽ ഏറെ സുപരിചിതനും എല്ലാവർക്കും സ്വീകാര്യനുമായ സ്ഥാനാർഥിയാകും. അതേസമയം കോൺഗ്രസിന്റെ കൂടുതൽ വോട്ടുകൾ പിടിക്കേണ്ടിവരും. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ തൃത്താല, തവനൂർ, പൊന്നാനി നിയമസഭ മണ്ഡലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയും. കഴിഞ്ഞതവണ അങ്ങനെയായിരുന്നു. എന്നാൽ മറ്റ് നാല് നിയമസഭ മണ്ഡലങ്ങളിൽ മുസ്ലീം ലീഗിന് വലിയ മേൽക്കോയ്മയുണ്ട്. താനൂർ, തിരൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫിന് സ്വാധീനമുണ്ട്. അതിനാൽ പൊന്നാനിയിൽ ഒരു നല്ല മത്സരം കാഴ്ചവയ്ക്കാനായാൽ ഇടതുമുന്നണിക്ക് ഫൈറ്റ് ചെയ്ത് വരാവുന്ന സാഹചര്യമുണ്ട്. എസ്.ഡി.പി.ഐ. പിടിക്കുന്ന വോട്ടുകളൊന്നും ജയപരാജയത്തിൽ നിർണയിക്കുന്ന ഘടകമല്ല. എന്നാൽ കോൺഗ്രസും ലീഗും തമ്മിൽ വലിയ സ്പർധയുള്ള സ്ഥലമാണ് മലപ്പുറം ജില്ല. ലീഗിന്റെ സ്ഥാനാർഥികൾക്ക് ഒരിക്കലും കോൺഗ്രസുകാർ വോട്ടുചെയ്യില്ല. മാർകിസ്റ്റ് സ്ഥാനാർഥികൾക്ക് മാർകിസ്റ്റുകാർ വോട്ട് ചെയ്തില്ലെങ്കിലും കോൺഗ്രസുകാർ വോട്ടുചെയ്യുമെന്നാണ് പരിഹാസം. അതിനാൽ പൊന്നാനിയിൽ ഒരു നല്ല മത്സരം കാഴ്ചവെയ്ക്കാനാകും ഇടതുമുന്നണിയുടെ ശ്രമം. ഏതെങ്കിലും തരത്തിൽ എതിരായ ഒരു ഘടകമുണ്ടെങ്കിൽ മാത്രമേ ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനിയിൽ പരാജയപ്പെടാൻ സാധ്യതയുള്ളൂ. Content Highlights:loksabha election 2019 adv jayasankar says about ponnani loksabha constituency

from mathrubhumi.latestnews.rssfeed https://ift.tt/2U8bh2j
via IFTTT

No comments:

Post a Comment

Post Bottom Ad

Pages