പോരാളിയായി മിറാഷ്; വധിച്ചത് ഇരുന്നൂറിലേറെ ഭീകരരെ,ജെയ്‌ഷെ ക്യാമ്പുകള്‍ തരിപ്പണമാക്കി - News4Max

Breaking

Post Top Ad

Tuesday, 26 February 2019

പോരാളിയായി മിറാഷ്; വധിച്ചത് ഇരുന്നൂറിലേറെ ഭീകരരെ,ജെയ്‌ഷെ ക്യാമ്പുകള്‍ തരിപ്പണമാക്കി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ ഇരുന്നൂറിലേറെ ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മിന്നലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ മൂന്ന് കൺട്രോൾ റൂമുകൾ ഇന്ത്യൻ സൈന്യം തകർത്തു. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30-ന് നടന്ന ആക്രമണത്തിൽ ആയിരം കിലോഗ്രാമിലേറെബോംബുകളാണ് പാക്ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വർഷിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള 12 മിറാഷ് 2000 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ഫെബ്രുവരി 14-ന് പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ വ്യോമസേന പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയത്. പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. Content Highlights:indian army surgical strike indian air force used mirage 2000 jets for attack and killed many

from mathrubhumi.latestnews.rssfeed https://ift.tt/2GM9IUK
via IFTTT

No comments:

Post a Comment

Post Bottom Ad

Pages