പെപ് മാജിക്കില്‍ ചുവന്ന ചെകുത്താന്മാര്‍ തവിടുപൊടി: പഴയ കളി പൊക്കിപ്പിടിച്ച് യുണൈറ്റഡ് ആരാധകര്‍ - News4Max

Breaking

Post Top Ad

Tuesday, 13 November 2018

പെപ് മാജിക്കില്‍ ചുവന്ന ചെകുത്താന്മാര്‍ തവിടുപൊടി: പഴയ കളി പൊക്കിപ്പിടിച്ച് യുണൈറ്റഡ് ആരാധകര്‍

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ പെപ് ഗാര്‍ഡിയോള പരിശീലിപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തില്‍ സിറ്റിയുടെ അവസാന ഗോളാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. നാല്‍പത്തിനാലു പാസുകളിലൂടെ നേടിയ അത്ഭുത ഗോള്‍ സോഷ്യല്‍ മീഡിയയില്‍ പെപ് ഗാര്‍ഡിയോള എന്ന പരിശീലകനെ വാനോളം പുകഴ്ത്തുകയാണ്.

ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയില്‍ നിന്നും തുടങ്ങി അവസാനം ബെര്‍നാഡോ സില്‍വയുടെ ക്രോസില്‍ നിന്നും ഇകെയ് ഗുണ്ടോഗനാണ് ഗോള്‍ നേടിയത്. ബാഴ്‌സലോണ പരിശീലകനായിരിക്കുന്ന സമയത്ത് ടിക്കി ടാക്കയിലൂടെ യൂറോപ്യന്‍ ഫുട്‌ബോള്‍ കാല്‍ക്കീഴിലാക്കിയ പരിശീലകനാണ് ഗാര്‍ഡിയോള.

എന്നാല്‍, ഏറ്റവും കൂടുതല്‍ പാസുകളിലൂടെ ഗോള്‍ നേടിയ പീമിയര്‍ ലീഗ് റെക്കോഡ് ഇപ്പോഴും യുണൈറ്റഡിന്റെ പേരില്‍ തന്നെയാണെന്നാണ് ഇക്കാര്യത്തില്‍ കൗതുകം. 2015ല്‍ ക്യൂന്‍ പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ യുവാന്‍ മാട്ട നേടിയ ഗോളാണ് മുന്നില്‍ നില്‍ക്കുന്നത്. നാല്‍പത്തിയഞ്ചു പാസുകളില്‍ നിന്നുമാണ് ആ ഗോള്‍ പിറന്നത്. സിറ്റി നേടിയ ഗോളുകളേക്കാള്‍ ഒരു ഗോള്‍ കൂടുതല്‍. വാന്‍ ഗാല്‍ പരിശീലകനായിരുന്ന കാലഘട്ടത്തിലാണ് ആ ഗോള്‍ പിറന്നത്.

സിറ്റിയോട് തോറ്റതോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പതിച്ച യുണൈറ്റഡിന് ഈ സീസണില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2B2R86p
via IFTTT

No comments:

Post a Comment

Post Bottom Ad

Pages