അര്‍ദ്ധനഗ്നനായി ടൊവീനോ തോമസ്; ഒരു കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗം - News4Max

Breaking

Post Top Ad

Tuesday, 13 November 2018

അര്‍ദ്ധനഗ്നനായി ടൊവീനോ തോമസ്; ഒരു കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗം

മധുപാല്‍-ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഡ്യൂപ്പില്ലാതെ ടൊവീനോ സാഹസികമായി ചെയ്ത ഒരു രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

കയറുകെട്ടി തലകീഴായി അര്‍ദ്ധനഗ്നനായി കിടക്കുന്ന ടൊവിനോയെ വിഡിയോയില്‍ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. തലപ്പാവ്, ഒഴിമുറി എന്നീ ക്ലാസ് ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നതെന്ന് മധുപാല്‍ പറയുന്നു. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്.

നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

പ്രേക്ഷകരെ ഞെട്ടിച്ച് ഒരു കുപ്രസിദ്ധ പയ്യൻ

ഡൂപ്പില്ലാത്ത ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് ഒരു കുപ്രസിദ്ധ പയ്യൻ….#OruKuprasidhaPayyan #Tovino #Madhupal #Anu_Sithara #Nimisha_Sajayan #Vcinemas

Posted by Oru Kuprasidha Payyan on Tuesday, 13 November 2018



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2qIF18R
via IFTTT

No comments:

Post a Comment

Post Bottom Ad

Pages