റൊണാള്‍ഡോ ഇല്ലെങ്കിലും മെസിക്ക് കടുകടുപ്പം തന്നെ: തുറന്ന് പറഞ്ഞ് ഇതിഹാസം - News4Max

Breaking

Post Top Ad

Tuesday, 13 November 2018

റൊണാള്‍ഡോ ഇല്ലെങ്കിലും മെസിക്ക് കടുകടുപ്പം തന്നെ: തുറന്ന് പറഞ്ഞ് ഇതിഹാസം

സ്പാനിഷ് ലീഗിനെ കഴിഞ്ഞ കുറച്ചായി റൊണാള്‍ഡോ-മെസി പോരാട്ടത്തിന്റെ ഗ്ലാമര്‍ കൊണ്ട് ശ്രദ്ധിച്ചിരുന്നവര്‍ക്ക് റൊണാള്‍ഡോ യുവന്റസില്‍ പോയതോടെ വമ്പന്‍ സങ്കടമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ബദ്ധവൈരികളായ രണ്ട് ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിയുന്നു എന്ന പ്രത്യേകതയായിരുന്നു സ്പാനിഷ് ലീഗിനുണ്ടായിരുന്നത്. എന്നാല്‍, റൊണാള്‍ഡോ പോയതോടെ ലീഗിന്റെ ശോഭമങ്ങിയെന്നുള്ള ആരോപണങ്ങള്‍ക്ക് മെസിയുടെ വാക്കുകളിലുണ്ട് ഉത്തരം.

മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഈ സീസണിലെ ലാലിഗ പോരാട്ടം കടുപ്പമേറിയതാണെന്നാണ് ബാഴ്‌സലോണയുടെ ഇതിഹാസ താരം വ്യക്തമാക്കിയത്. സ്പാനിഷ് മാധ്യമം മാര്‍ക്കയുടെ അവാര്‍ഡ് ദാനച്ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ലിയോ. ലാലിഗയില്‍ ആദ്യ സ്ഥാനക്കാരായ ബാഴ്‌സലോണയും ആറാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡും തമ്മില്‍ വെറും നാലു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ റയല്‍ ബെറ്റിസിനോടു തോല്‍വി വഴങ്ങിയതാണ് കാറ്റലന്‍സിന് തിരിച്ചടിയായത്.

”ടീമുകള്‍ തമ്മില്‍ ഇത്രയും മികച്ച പോരാട്ടമുള്ളത് ലാലിഗ മികച്ചതാവാന്‍ നല്ലതാണ്. ഏതു ടീമിനെയും ആര്‍ക്കും തോല്‍പിക്കാം. ഇതിങ്ങനെ തന്നെ തുടരണമെന്നാണ് ആഗ്രഹം.” മെസി പറഞ്ഞു.

കയ്യിനേറ്റ പരിക്കിനു ശേഷം റയല്‍ ബെറ്റിസിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ ആദ്യം കുറച്ചു പരിഭ്രമമുണ്ടായിരുന്നുവെന്നും മത്സരം പിന്നിട്ടപ്പോള്‍ ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും താരം പറഞ്ഞു. മത്സരത്തില്‍ മെസി രണ്ടു ഗോളുകള്‍ നേടിയിരുന്നു.

കൈക്കേറ്റ പരിക്കു മൂലം ലാലിഗയിലെ ചില മത്സരങ്ങള്‍ നഷ്ടമായെങ്കിലും ലാലിഗ ടോപ് സ്‌കോറര്‍മാരില്‍ മെസി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഒന്‍പതു ഗോളുകളോടെ മെസിയും സുവാരസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ ഗോളിനു വഴിയൊരുക്കിവരിലും അഞ്ച് അസിസ്റ്റുകളോടെ മെസി ഒന്നാം സ്ഥാനത്തുണ്ട്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2PXA0Hq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages