ശബരിമല യുവതീപ്രവേശത്തില്‍ ഇന്നു വരുന്ന സുപ്രീം കോടതി വിധിയോടെ പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അയ്യപ്പ ഭക്തരുടെയും സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും പ്രശ്‌നം പരിഹരിക്കാന്‍ കോടതി വിധി സഹായകമാകുമെന്നും അദേഹം പറഞ്ഞു.
അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവെച്ചു. നാല് റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. റിവ്യൂ ഹര്‍ജികളില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചാല്‍ മാത്രമെ റിട്ട് ഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം വരൂ. അല്ലാത്തപക്ഷം റിട്ട് ഹര്‍ജി സ്വഭാവികമായി തന്നെ തള്ളി പോകും. റിവ്യൂ ഹര്‍ജിയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് റിട്ട് ഹര്‍ജിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇന്ന് മൂന്നിന് സുപ്രീംകോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2qI5Slp
via IFTTT
No comments:
Post a Comment