‘ഇതര സിനിമ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടോളിവുഡില്‍ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ സുരക്ഷിതാരാണ്’; അല്ലു അര്‍ജുന്‍ - News4Max

Breaking

Post Top Ad

Tuesday, 13 November 2018

‘ഇതര സിനിമ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടോളിവുഡില്‍ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ സുരക്ഷിതാരാണ്’; അല്ലു അര്‍ജുന്‍

ഇതര സിനിമ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ തെലുങ്ക് സിനിമയില്‍ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ വളരെ സുരക്ഷിതാരാണെന്ന് നടന്‍ അല്ലു അര്‍ജുന്‍. വിജയ് ദേവരാക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്‌സിവാലയുടെ പ്രെമോഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അല്ലു ഇക്കാര്യം പറഞ്ഞത്. മി ടൂ ക്യാംപെയ്ന്‍ ശക്തി പ്രാപിച്ച് വരുന്ന സാഹചര്യത്തിലാണ് അല്ലുവിന്റെ പ്രസ്താവന എന്നാണ് ശ്രദ്ധേയം.

തെലുങ്ക് സിനിമ പ്രവര്‍ത്തകര്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. തെലുങ്ക് സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ വളരെ സുരക്ഷിതരാണ്. അത് മറ്റ് സിനിമ ഇന്‍സ്ട്രിയുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ അത് മനസിലാകാന്‍ സാധിക്കും. അത് ഇവിടെ പ്രവര്‍ത്തിക്കുന്ന ഏതു നടിമാരോടും ചോദിച്ചാലും നിങ്ങള്‍ക്ക് മനസിലാകുമെന്നും അല്ലു പറഞ്ഞു.

സെറ്റില്‍ നിന്നും മറ്റും നേരിടുന്ന പീഡനാനുഭവങ്ങള്‍ മറച്ചു വയ്ക്കാതെ സ്ത്രീകള്‍ തുറന്നു പറയുന്നത് എന്തുകൊണ്ടും നല്ലതാണ്. മീടു മൂവ്മന്റ് ഒരു നല്ല മാറ്റമായിട്ടാണ് കരുതുന്നതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് ആരോപണങ്ങള്‍ മാത്രമാണ് തെന്നിന്ത്യയില്‍ നിന്ന് ഉയര്‍ന്നത്. എന്നിരുന്നാലും കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ ടോളിവുഡിന് തലവേദ സൃഷ്ടിച്ചിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2DjQqDj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages