പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ കൂടുതൽ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിൽ തകർന്ന ശബരിമലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തിൽ നിർബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികൾ ഗുരുതരമാക്കരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. മണ്ഡല കാലത്തേക്കുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഭക്തരുടെ വികാരങ്ങൾ സർക്കാർ കണക്കിലെടുക്കണം. ഭക്തരുടെ വികാരം സംരക്ഷിക്കാൻ കോൺഗ്രസ് അവസാനം വരെയും പോരാടും. സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2zSmquT
via IFTTT
Post Top Ad
Tuesday, 13 November 2018
Home
madhrubhumi
സര്‍ക്കാര്‍ വിവേകം കാണിക്കണം: സ്ത്രീകളെ നിര്‍ബന്ധിച്ച് ശബരിമല കയറ്റരുത് - ചെന്നിത്തല
സര്‍ക്കാര്‍ വിവേകം കാണിക്കണം: സ്ത്രീകളെ നിര്‍ബന്ധിച്ച് ശബരിമല കയറ്റരുത് - ചെന്നിത്തല
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment