ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുവതീപ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടേത് ഉചിതമായ തീരുമാനമെന്ന് മന്ത്രിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു. മൂന്നുമണിക്ക് ചേമ്പറിനുള്ളിലെ ഹര്‍ജികള്‍ പരിഗണിച്ച അദ്ദേഹം 3.20ന് പുറത്തിറങ്ങി. പിന്നീടാണ് സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. 50 പുനഃപരിശോധന ഹര്‍ജികളാണ് ചീഫ് ജസ്റ്റിന്റെ ചേമ്പറില്‍ ഇന്ന് പരിഗണിച്ചത്.
ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അഭിഭാഷകന്‍ വി.കെ.ബിജുവിന് സുപ്രീം കോടതിയുടെ വിമര്‍ശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി മാറ്റിവെച്ചു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2qREx0h
via IFTTT
No comments:
Post a Comment