അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ്: ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ തള്ളി - News4Max

Breaking

Post Top Ad

Tuesday, 13 November 2018

അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ്: ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി കേസിൽ ഉൾപ്പെട്ട ഇടനിലക്കാരൻ മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് സി.ബി.ഐ അറിയച്ചിതിനാലും പ്രതിക്കെതിരായ ആരോപണങ്ങൾക്ക് ഗൗരവ സ്വഭാവമുള്ളതിനാലുമാണ് ജാമ്യം നിഷേധിക്കുന്നതെന്ന് ജഡ്ജി നജ്മി വസ്രി വ്യക്തമാക്കി. സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ വിക്രംജിത്ത് ബാനർജിയും അഭിഭാഷകൻ രാജ്ദിപ ബഹുറയും മനോജ് പ്രസാദിന്റെ പേരിലുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും അതിനാൽ ഇയാൾക്ക് ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ മനോജ് പ്രസാദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര ഇയാൾ ഒരു മാസത്തിലേറെയായി ജയിലിലാണെന്നും ഈ കാലയളവിൽ ഒരു തവണ പോലും സി.ബി.ഐ ചോദ്യം ചെയ്തിട്ടില്ലെന്നും വാദിച്ചു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് മനോജ് പ്രസാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഒക്ടോബർ 17 ന് സി.ബി.ഐ അറസ്റ്റു ചെയ്ത മനോജ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയുടെ പരാതിയിലാണ് അസ്താനയ്ക്ക് എതിരായി സി.ബി.ഐ കേസെടുത്തിട്ടുള്ളത്. content highlights: HC Dismisses Bail Plea By Manoj Prasad In The Case Against Rakesh Asthana

from mathrubhumi.latestnews.rssfeed https://ift.tt/2PsBJoY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages