ലഖ്നൗ: മൂന്ന് പെൺമക്കളെ പിതാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് ദാരുണ സംഭവം. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലിനും പത്ത് വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പിതാവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. മക്കളുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചശേഷം പാചകവാതക സിലിണ്ടർ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ടുകുട്ടികൾ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവച്ചും മരണപ്പെട്ടു. മദ്യത്തിന് അടിമയായിരുന്ന പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ദീപാവലി ദിവസം ഭാര്യ മറ്റു രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതിൽ പ്രകോപിതനായാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2QEJRzl
via IFTTT
Post Top Ad
Tuesday, 13 November 2018
Home
madhrubhumi
മൂന്ന് പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കത്തിച്ചു കൊന്നു; പിതാവിന്റെ കൊടുംക്രൂരത
മൂന്ന് പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കത്തിച്ചു കൊന്നു; പിതാവിന്റെ കൊടുംക്രൂരത
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment