പ്രത്യാശ നല്‍കുന്ന വിധി; സമരവുമായി മുന്നോട്ട് പോകും - കെ സുധാകരന്‍ - News4Max

Breaking

Post Top Ad

Tuesday, 13 November 2018

പ്രത്യാശ നല്‍കുന്ന വിധി; സമരവുമായി മുന്നോട്ട് പോകും - കെ സുധാകരന്‍

മലപ്പുറം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം ഏറെ പ്രത്യാശ നൽകുന്നതാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. 22 ന് ഹർജിയിൽ അനുകൂലമായി വിധി ഉണ്ടാകും. നിലവിൽ കോൺഗ്രസ് നടത്തുന്ന സമരവുമായും വിശ്വാസ സംരക്ഷണ ജാഥയുമായും മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. സർക്കാർ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. റിവ്യൂ ഹർജിയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ എല്ലാ സംഭവ വികാസങ്ങളെയും വരാൻ പോകുന്ന വിപത്തിനെയും എല്ലാം കോടതിയെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ആ അവസരം വിനിയോഗിക്കും. ജാഥ സമാപിച്ച ശേഷം പാർട്ടി തലത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. നിലവിലുള്ള കീഴ്വഴക്കമനുസരിച്ച് സ്റ്റേ ഉള്ളത് പോലെയായിരിക്കും കാര്യങ്ങൾ ഉണ്ടാവുക എന്നും കെ സുധാകരൻ വ്യക്തമാക്കി.

from mathrubhumi.latestnews.rssfeed https://ift.tt/2PrPdRC
via IFTTT

No comments:

Post a Comment

Post Bottom Ad

Pages