നിരവധിയാളുകള്‍ കൊല്ലപ്പെട്ട 2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സഖിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണനയ്ക്കായി മാറ്റിയത്.
കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദിക്ക് കലാപത്തില്‍ പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കഴിഞ്ഞവര്‍ഷം ഗുജറാത്ത് ഹൈകോടതി ശരിവെച്ചിരുന്നു. മോദിക്ക് കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു സഖിയയുടെ ആരോപണം.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേരാണ് ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്. കലാപം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണു ഹര്‍ജിക്കാരുടെ ആരോപണം.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2Fj5y6H
via IFTTT
No comments:
Post a Comment