ശബരിമല: റിവ്യൂ ഹര്‍ജികളും പരിഗണിച്ചു; ഇനി വാദം തുറന്നകോടതിയില്‍ - News4Max

Breaking

Post Top Ad

Tuesday, 13 November 2018

ശബരിമല: റിവ്യൂ ഹര്‍ജികളും പരിഗണിച്ചു; ഇനി വാദം തുറന്നകോടതിയില്‍

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു.

മൂന്നുമണിക്ക് ചേമ്പറിനുള്ളില ഹര്‍ജികള്‍ പരിഗണിച്ച അദേഹം 3.20ന് പുറത്തിറങ്ങി. പിന്നീടാണ് സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 50 പുനഃപരിശോധന ഹര്‍ജികളാണ് ചീഫ് ജസ്റ്റിന്റെ ചേമ്പറില്‍ ഇന്ന് പരിഗണിച്ചത്.

ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അഭിഭാഷകന്‍ വി.കെ.ബിജുവിന് സുപ്രീംകോടതിയുടെ വിമര്‍ശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവെച്ചു. നാല് റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. റിവ്യൂ ഹര്‍ജികളില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചാല്‍ മാത്രമെ റിട്ട് ഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം വരൂ. അല്ലാത്തപക്ഷം റിട്ട് ഹര്‍ജി സ്വഭാവികമായി തന്നെ തള്ളി പോകും. റിവ്യൂ ഹര്‍ജിയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് റിട്ട് ഹര്‍ജിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇന്ന് മൂന്നിന് സുപ്രീംകോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2JZthaJ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages