ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിയുടെ അന്തിമ നിലപാട് ഈ മണ്ഡലക്കാലത്ത് സര്‍ക്കാരിന് താത്കാലിക ആശ്വാസമാകും. ഒപ്പം ശബരിമല വിഷയം കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ തന്ത്രങ്ങള്‍ക്ക് താത്കാലിക ശമനവും. സ്ത്രീ പ്രവേശനത്തിനെതിരെ എത്തിയ 49 ഹര്‍ജികളും പരിഗണച്ച് കോടതി വിധി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ജനവരി 22 ന് തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുകയും ചെയ്യുമെന്നാണ് വ്യക്തമാക്കിയത്.
ഈ മണ്ഡലക്കാലം ജനുവരി ആദ്യത്തോടെ അവസാനിക്കും. അതും പിന്നിട്ട് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. അതായിത് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയെ കലാപകലുഷിതമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നവര്‍ക്ക് തത്കാലം പിന്‍മാറേണ്ടി വരും. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് എന്ന വാദമുയര്‍ത്തി തത്കാലം സര്‍ക്കാരിന് ഇതില്‍ നിന്ന് തടുയൂരാം. അതേസമയം ശബരിമലയിലൂടെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള സംഘപരിവാര്‍ അടക്കമുള്ള സംഘടനകളുടെ ഗൂഢനീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുകയും ചെയ്യും.
ശബരിമലയില്‍ തങ്ങളുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന ബിജെപി അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ളയുടെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. വരുന്ന മണ്ഡലക്കാലത്ത് വന്‍തോതില്‍ കലാപം നടത്താന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഇത് സര്‍ക്കാരിന് ഇത് കടുത്ത പ്രിതിസന്ധിയുണ്ടാക്കിയിരുന്നു . ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2PXjqHP
via IFTTT
No comments:
Post a Comment