‘സ്‌കൂളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ശരണം വിളിപ്പിക്കുന്നു; ശോഭ സുരേന്ദ്രനും തന്റെ പേര് ബിന്ദു സക്കറിയയാക്കി ഇതര മതവിഭാഗക്കാരെ എതിരാക്കുന്നു, കൊല്ലുമെന്ന് ഭീഷണിയും’: സംഘപരിവാര്‍ ആക്രമത്തില്‍ വലഞ്ഞ് ബിന്ദു തങ്കം കല്യാണി - News4Max

Breaking

Post Top Ad

Tuesday, 13 November 2018

‘സ്‌കൂളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ശരണം വിളിപ്പിക്കുന്നു; ശോഭ സുരേന്ദ്രനും തന്റെ പേര് ബിന്ദു സക്കറിയയാക്കി ഇതര മതവിഭാഗക്കാരെ എതിരാക്കുന്നു, കൊല്ലുമെന്ന് ഭീഷണിയും’: സംഘപരിവാര്‍ ആക്രമത്തില്‍ വലഞ്ഞ് ബിന്ദു തങ്കം കല്യാണി

സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിക്കു ശേഷം മലചവിട്ടാനെത്തിയ അട്ടപ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ബിന്ദു തങ്കം കല്യാണിക്കെതിരേ സംഘപരിവാര്‍ ആക്രമണം തുടരുന്നു. താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളെകൊണ്ട് വരെ ശരണം വിളിപ്പിച്ചാണ് സംഘപരിവാര്‍ തന്നെ വേട്ടയാടുന്നതെന്ന് ബിന്ദു വ്യക്തമാക്കി. മാധ്യമം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിശ്വാസമുള്ളതിനാലാണ് ശബരിമലയില്‍ പോയത്. എന്നാല്‍ ഇപ്പോള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ജീവിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. ജാതിയധിക്ഷേപവും ശക്തമാണെന്ന് കോട്ടയം കറുകച്ചാല്‍ സ്വദേശിയായ ബിന്ദു വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോഴിക്കോട് നിന്നും അട്ടപ്പാടിയിലേക്ക് മാറ്റം ലഭിച്ചത്.

സുപ്രിം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ ബിന്ദു തങ്കം കല്യാണിയടക്കമുള്ള എട്ട് സ്ത്രീകള്‍ സംഘപരിവാറിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നിരുന്നു. സംഭവശേഷം തനിക്ക് ഭീഷണിയുമായി മൂന്ന് ഊമക്കത്തുകള്‍ വന്നു. വിശ്വാസികളെ നോവിച്ചാല്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണി. ജാതി അധിക്ഷേപവും ശക്തം. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന, ഉന്നത ജാതിയില്‍പ്പെട്ട സ്ത്രീകളെ ആക്രമിക്കുന്നതിനേക്കാള്‍ കൂടുതല്‍ തന്നെ വേട്ടയാടുകയാണെന്നും ബിന്ദു പറയുന്നു.

അതേസമയം, തന്റെ പേര് തെറ്റായി പ്രസ്താവിച്ച് ഇതര മതവിഭാഗക്കാരെ എതിരാക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് ബിന്ദു വ്യക്തമാക്കി. തന്റെ സര്‍ട്ടിഫിക്കറ്റില്‍ പേര് ബിന്ദു ടി.വിയെന്നാണ്. തൂലികാനാമമായി ബിന്ദു തങ്കം കല്യാണിയെന്ന് ഉപയോഗിക്കുന്നു. ഹിന്ദുമത വിശ്വാസിയാണ്. ഇതൊക്കെയറിഞ്ഞിട്ടും സംഘ്പരിവാറും അവരുടെ മാധ്യമങ്ങളും ശോഭ സുരേന്ദ്രനുമെല്ലാം ബിന്ദു സക്കറിയ എന്ന് ആവര്‍ത്തിക്കുന്നു. വിശ്വാസവും ആചാരവുമൊന്നുമല്ല പ്രശ്‌നം. അവര്‍ വ്യക്തമാക്കി.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2DjcWMQ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages